“സംവൃതയുടെ ആ സീൻ എന്റെ കണ്ണ് നിറച്ചു”!! ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ ലാൽ ജോസ്.

മലയാള സിനിമ പ്രേമികളുടെയെല്ലാം പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്. എന്നും ഓർത്തിരിക്കാൻ കഴിയുന്ന നിരവധി ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ലാൽ ജോസ് മലയാള സിനിമ ഇതുവരെ കണ്ടിട്ടുള്ള മികച്ച സംവിധായകരിൽ ഒരാൾ ആണെന്ന കാര്യത്തിൽ യാതൊരു തർക്കവും ഉണ്ടാവുകയില്ല.

ലാൽ ജോസ് സംവിധാനം ചെയ്ത മീശ മാധവൻ, ക്ലാസ്സ്മേറ്റ്സ്, അയാളും ഞാനും തമ്മിൽ എന്നീ ചിത്രങ്ങളെല്ലാം മലയാളത്തിലെ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ കൈവരിച്ച ചിത്രങ്ങലാണ്. അതുകൂടാതെ മലയാള സിനിമയുടെ വാണിജ്യ സാധ്യതകൾ വ്യാപിപ്പിക്കുവാനും ലാൽജോസിന്റെ സിനിമകൾ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

സംവിധാനം മാത്രമല്ല അഭിനയവും തനിക്ക് നന്നായി ചെയ്യാൻ സാധിക്കുമെന്നും നിരവധി സിനിമകളിലൂടെ ഇദ്ദേഹം തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലെല്ലാം വളരെ സജീവമായ ഇദ്ദേഹം തന്റെ സിനിമാ വിശേഷങ്ങളും മറ്റും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ തന്റെ സിനിമ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു അനുഭവത്തെ കുറച്ച് ലാൽ ജോസ് പങ്കുവെച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലെ ഷൂട്ടിങ് സമയത്ത് തനിക്കുണ്ടായ അനുഭവമാണ് ലാൽജോസ് പങ്കുവെച്ചത്.

സിനിമയുടെ ഭൂരിഭാഗവും ദുബായിലായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. സിനിമയിൽ ഒരു ക്യാൻസർ പേഷ്യന്റ് ആയിട്ടാണ് സംവൃത അഭിനയിക്കുന്നത്. സിനിമയിലെ ഒരു സീനിൽ സംവൃത സുനിലും, ഫഹദ് ഫാസിലും ഒരു പാർട്ടിയിൽ ഡാൻസ് കളിക്കുന്ന രംഗമുണ്ട്. ഇതിൽ തന്നെ കാൻസർ പേഷ്യന്റ് ആയ സംവൃതയുടെ തലയിൽ വെച്ചിട്ടുള്ള വിഗ് ഡാൻസിനിടയിൽ താഴെ വീഴുന്ന ഒരു രംഗമുണ്ട്.

ഈ ഒരു സീൻ ഷൂട്ട് ചെയ്യുമ്പോൾ സംവൃതയുടെ അപ്പോഴത്തെ മുഖഭാവം കണ്ട് തന്റെ കണ്ണുനിറഞ്ഞുപോയ നിമിഷത്തിന്റെ ഓർമയാണ് ലാൽജോസ് പങ്കുവെച്ചത്.  സംവൃതയുടെ മുഖഭാവം കണ്ടപ്പോൾ തനിക്ക് പരിചയമുള്ള ക്യാൻസർ ബാധിതരായ ആളുകളുടെയെല്ലാം മുഖമാണ് ആ നിമിഷം തന്റെ മനസ്സിലേക്ക് വന്നത് എന്നാണ് ലാൽജോസ് പറഞ്ഞത്.

2012ൽ റിലീസ് ആയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ വലിയൊരു വഴിത്തിരിവായിരുന്നു ഡയമണ്ട് നെക്ലൈസ് എന്ന സിനിമ. ലാൽജോസിന് അടുത്ത സിനിമയായ മ്യാവൂവിലെ ഭൂരിഭാഗം രംഗങ്ങളും ദുബായിലാണ്  ചിത്രീകരിച്ചിരിക്കുന്നത്.