വീമാനം വൻ അപകടത്തിലേക്ക് പോകാത്തത് ക്യാപ്റ്റൻ ദീപക് വി സാഥെയുടെ കണക്കുകൂട്ടൽ

സ്വയം മരണത്തിലേക്ക് ഇറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ ധീരതയോടെ കൂടെയുള്ളവരുടെ ജീവൻ കാത്ത് പൈലറ്റ് ക്യാപ്റ്റൻ ദീപക് വി സാഥെയെ കണ്ണീരോടെ അല്ലാതെ സഹപ്രവർത്തകർക്കും രക്ഷപ്പെട്ടവരും ഓർക്കാൻ ആകുന്നില്ല. വെല്ലുവിളികളേറെയും ഉള്ള കരിപ്പൂരിലെ ടേബിൾ ഓഫ് വിമാനത്താവളം പോലുള്ള, നിരവധി ഇടങ്ങളിലേക്ക് ഇതിനുമുമ്പും വിമാനങ്ങൾ വൈദഗ്ധ്യത്തോടെ ഇറക്കിയ വൈമാനികൻ ആയിരുന്നു മുൻവ്യോമസേന അംഗം കൂടിയായ ക്യാപ്റ്റൻ ദീപക് വി സാഥെ.

ക്യാപ്റ്റൻ ഒഴിവാക്കിയത് വലിയ ദുരന്തമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കനത്ത മഴ പെയ്യുകയാണ് വൈകിട്ട് ഏഴരയോടെയാണ് പൈലറ്റ് സാഥെയെ ലാൻഡിങ്ങിന് ശ്രമിച്ചത്. ആദ്യശ്രമത്തിൽ ലാൻഡിങ് നടന്നില്ല. രണ്ടാം ശ്രമത്തിൽ പിഴച്ചു എന്നതാണ് സത്യം. റൺവേ കാണാതായതാണ് ദുരന്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ. കൂടുതൽ വിവരങ്ങൾ അറിയാൻ ബ്ലാക്ക് ബോക്സ് കണ്ടെത്തേണ്ടിവരും. അപ്പോഴും ഇന്ത്യൻ വ്യോമയാന വിദഗ്ധർ ആരും വൈമാനികന്റെ പിഴവായി ഇതിനെ കാണുന്നില്ല എന്നാണ് വിവരം. വിമാനം പറത്തിയ ക്യാപ്റ്റൻ സാഥെയുടെ മുൻകാല വൈദഗ്ത്യമാണ് ഇതിനു കാരണം. യുദ്ധവിമാനങ്ങൾ പറത്തി പരിചയസമ്പന്നനായ എയർ ഫോർസിലെ സ്ക്വാഡ്രൻറ് ലീഡറായിരുന്നു സാഥെ. കഠിന സാഹചര്യങ്ങളെ പോലും നേരിടാൻ മനക്കരുത്ത് നേടിയ പൈലറ്റ്. 2003 ജൂൺ 30ന് വിങ് കാമാൻഡർ റാങ്കിലാണ് സാഥെ വിരമിച്ചത്. വിരമിച്ചതിന് ശേഷം വ്യോമസേനയോടുള്ള ഉള്ള സ്നേഹം കാരണം പെൻഷൻ തുക വാങ്ങി വീട്ടിലേക്ക് മടങ്ങാത്ത വൈമാനികൻ.

ഈ വൈമാനികനെയാണ് ഈ ദുരന്തത്തിൽ രാജ്യത്തിന് നഷ്ടമായത്. അതുകൊണ്ടുതന്നെ പൈലറ്റിനെ പിഴവിന് അപ്പുറത്തേക്കുള്ള തകരാറുകൾ ഉണ്ടായിരുന്നിരിക്കാം എന്നാണ് ചർച്ചകൾ. ഇതിനിടയിലും പരമാവധി ജീവനുകൾ സാഥെ രക്ഷിച്ചെടുത്തു എന്നാണ് സോഷ്യൽ മീഡിയയിൽ വിദഗ്ധർ പങ്കുവയ്ക്കുന്ന വികാരം. ഇതിനു മുൻപും പലതവണ ഇതിനേക്കാൾ മോശം കാലാവസ്ഥയിൽ വിമാനങ്ങൾ ലാൻഡ് ചെയ്തിട്ടുള്ളതാണ്. സാങ്കേതിക കരാർ തിരിച്ചറിഞ്ഞിട്ടും വിമാന അപകട തീവ്രത കുറയ്ക്കുന്നതിൽ ദീപക് സാഥെ ശ്രെമിച്ചു എന്നാണ് വിവരം. പൊട്ടിത്തെറി ഒഴിവാക്കിയത് പോലും ഈ മികവാണ് എന്നാണ് വിലയിരുത്തൽ.

ബംഗളുരു വിമാന അപകടത്തിൽ വിമാനം പൂർണമായും കത്തിയമർന്നിരുന്നു. ഇന്ധനം കത്തിയതിനാലാണെന്ന് ഇങ്ങനെ സംഭവിച്ചതെന്ന് പിന്നീട് കണ്ടെത്തി ഇത് ഒഴിവാക്കാനാണ് ഇന്ധനം പൂർണമായും തീർത്തതിന് ശേഷം ലാൻഡിങ്ങിന് പൈലറ്റ് ദീപക് സാഥെ ശ്രമിച്ചത് എന്നാണ് സൂചന. അദ്ദേഹത്തിന്റെ ഒപ്പം കോ പൈലറ്റ് അഖിലേഷ് കുമാരും കൂടെ നിന്നു. ഇന്ധനം പരമാവധി തീർന്ന് ഉറപ്പാക്കിയ ശേഷം വീണ്ടും ലാൻഡിങ്.

35 അടി താഴ്ചയിലേക്കു വീണിട്ടും വീമാനം കത്തിയമരാത്തത് ഇന്ധനം കുറവായതുകൊണ്ട് മാത്രമായിരുന്നു. ഇവിടെയാണ് പൈലറ്റിന് ഇടപെടൽ വ്യക്തമാകുന്നത്. പരമാവധി ജീവനുകൾ കാത്തു കൊണ്ടാണ് സാഥെ വിമാനമിറക്കിയത്. കനത്ത മഴ ആയതിനാൽ വിമാനം റൺവേയിൽ നിന്നു തെന്നിമാറിയത് കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കാമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു

നാട്ടുകാർ ഓടിയെത്തി പൈലറ്റിനെ പുറത്തിറക്കിയപ്പോഴേക്കും തന്നെ അദ്ദേഹത്തിന് ബോധം ഉണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. കോപ്പാ യൂണിറ്റ് അഖിൽ കുമാർ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു.