ആഴക്കടലിൽ നിന്ന് നിധി കുഴിച്ചെടുക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ ഭാവി തന്നെ മാറ്റിമറിക്കുന്ന പദ്ധതി.

ബഹിരാകാശത്ത് മാത്രമല്ല നമ്മുടെ കടലിന്റെ ആഴങ്ങളിലും അത്ഭുതങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. നമ്മുടെ രാജ്യത്തിന്റെ ഭാവിയെ തന്നെ മാറ്റിമറിക്കാൻ സാധിക്കുന്ന അമൂല്യമായ നിധിയുണ്ട്. ആ നിധിയെ കുറിച്ചുള്ള ഗവേഷണങ്ങൾ നടത്തുവാൻ ഒരുങ്ങുകയാണ് ഇന്ത്യ.

ഏകദേശം അടുത്ത മൂന്ന് നാല് മാസത്തിനുള്ളിൽ ഇത്തരമൊരു സംവിധാനത്തിനായുള്ള ശ്രമം ആരംഭിക്കുമെന്ന് മന്ത്രാലയം സെക്രട്ടറി എം.രാജീവൻ ആണ് വ്യക്തമാക്കിയിരിക്കുന്നത്. 4000 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന ഈ ദൗത്യം ഇന്ത്യയുടെ വിശാലമായ എസ്ക്ലൂസീവ് എക്കണോമിക്സും, കോണ്ടിനെന്റൽ ഷെൽഫും പരിവേഷണം ചെയ്യാൻ ഉള്ള ശ്രമങ്ങൾക്ക് ഉത്തേജനം നൽകും എന്നാണ് എംഒഇഎസ്സിന്റെ മറ്റൊരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

ആഴത്തിലുള്ള സമുദ്ര ഗവേഷണങ്ങൾക്കായി വിവിധ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതും ഈ ദൗത്യത്തിൽ ഉൾപ്പെടും എന്നാണ് വ്യക്തമാകുന്നത്. പ്രതിരോധ ഗവേഷണ-വികസന സംഘടനയും ബയോടെക്നോളജി വകുപ്പും, ഇന്ത്യൻ ബഹിരാകാശ വികസന സംഘടനയും, കൗൺസിൽ ഫോർ സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും ഈ പദ്ധതിയിൽ പങ്കാളികളാകും എന്ന് മന്ത്രി വ്യക്തമാക്കുന്നുണ്ട്.

മുങ്ങി കപ്പലുകളുടെ രൂപകല്പന,വികസനം, പരീക്ഷണം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ആഴക്കടൽ ഖനനത്തിനുള്ള സാധ്യതകളാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനാവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം.

ഇന്ത്യയുടെ കഴിവ് തെളിയിച്ച വിവിധ ഏജൻസികളെ ഒത്തൊരുമിച്ച് കൊണ്ട് ഇത്തരമൊരു പരിവേഷണം നടത്തുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഇത്തരം ധാതുക്കൾ ഖനനം ചെയ്ത് എടുക്കുന്നതിന് വളരെ നല്ല സാങ്കേതികവിദ്യാ ആവശ്യമുണ്ട്. അതും ചിലവ് ചുരുക്കി ഉള്ള സാങ്കേതിക വിദ്യയാണ് നോട്ടമിടുന്നത്. അതുകൊണ്ടാണ് വിവിധ സ്ഥാപനങ്ങളെ കൂടി ഏകോപിച്ച് കൊണ്ടുള്ള നീക്കം രാജ്യം നടത്തുന്നത്.