ഡിസംബർ മാസത്തിൽ ജനങ്ങൾക്ക് ലഭിക്കാനിരിക്കുന്ന വിവിധ ആനുകൂല്യങ്ങൾ ഇവയെല്ലാം.

ഈ മാസത്തിൽ ലഭിക്കുന്ന കിറ്റുകളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ഡിസംബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ്. നിലവിൽ റേഷൻ കടകളിലൂടെ വിതരണം ചെയ്തു വരുന്ന നവംബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റിന് പുറമേയാണ് ഡിസംബർ മാസത്തെ 11 ഇനങ്ങൾ അടങ്ങുന്ന സൗജന്യ ഭക്ഷ്യ കിറ്റും ലഭിക്കുന്നത്. ഡിസംബർ മാസത്തിന് മുൻപ് തന്നെ ഈ കിറ്റുകൾ എല്ലാത്തിന്റെയും വിതരണം പൂർത്തിയാക്കുന്നതാണ്.

സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കിറ്റും ഡിസംബർ മാസം വിതരണം ചെയ്യുന്നതാണ്. സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഏർപ്പെട്ടിട്ടുള്ള സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെയും സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെയും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആണ് നടക്കുന്നത്.

നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്നത് രണ്ടാംഘട്ട വിതരണം ആണ്. പ്രീ പ്രൈമറി സെക്ഷൻ, യുപി സെക്ഷൻ, എൽപി സെക്ഷൻ എന്നിങ്ങനെ തിരിച്ച് വ്യത്യസ്ത അളവുകളിലാണ് കിറ്റുകൾ നൽകിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല വിവിധങ്ങളായ സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെയും വിതരണം ഈ മാസം അവസാനത്തോടുകൂടി ഉപഭോക്താക്കളുടെ കൈകളിലേക്ക് ലഭിക്കുന്നതാണ്.

എന്നാൽ വരും മാസം മുതൽ 1400 രൂപ എന്ന പെൻഷൻ തുകയിൽ നിന്ന് 1500 രൂപയായി മാറുന്നതാണ്. പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി പദ്ധതിയിൽ അംഗമായിട്ടുള്ള വ്യക്തികൾക്ക് ഈ മാസം അവസാനത്തോടുകൂടി 2000 രൂപ ലഭിക്കുന്നതാണ്. 14 കോടിയോളം ഉപഭോക്താക്കൾക്കാണ് രാജ്യത്ത് കിസാൻ സമ്മാന നിധി വഴി 2000 രൂപ ഈ മാസം ലഭിക്കുന്നത്.

കിസാൻ സമ്മാൻ നിധിയിൽ അംഗമായിട്ടുള്ള വ്യക്തികൾ കിസാൻ സമ്മാൻ നിധിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സന്ദർശിച്ച് തുക ലഭിക്കുമോ എന്ന് ഉറപ്പുവരുത്തുക. ഈ പദ്ധതിയിലേക്ക് ഇനിയും ജനങ്ങൾക്ക് ചേരാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മേൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഡിസംബർ മാസത്തിൽ ഓരോ വ്യക്തികൾക്കും ലഭിക്കാനിരിക്കുന്ന പ്രധാനപ്പെട്ട അനുകൂല്യങ്ങൾ.