റേഷൻ കാർഡ് ഉടമകൾക്ക് നവംബർ മാസം മുതൽ പണി കിട്ടാൻ പോവുകയാണ്. നിങ്ങളുടെ ഭക്ഷ്യ ആനുകൂല്യങ്ങളിൽ കുറവ് വരുവാൻ പോകുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് ആണ് ഇവിടെ പറയുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വളരെയധികം ഭക്ഷ്യ ആനുകൂല്യങ്ങൾ പല രീതിയിലും നമുക്ക് നൽകുകയുണ്ടായി. എഎവൈ ബിപിഎൽ ഉടമകൾക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക അരിയും പയറും അതുപോലെ തന്നെ സംസ്ഥാന സർക്കാരിന്റെ വകയായി എപിഎൽ കാർഡ് ഉടമകൾക്ക്, അതായത് വെള്ള നീല കാർഡുടമകൾക്ക് 10 കിലോ സ്പെഷ്യൽ അരിയുടെ വിതരണം നടത്തുകയും ഉണ്ടായിരുന്നു.
എന്നാൽ കോവിഡ് വ്യാപനം കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ പല ആനുകൂല്യങ്ങളിലും മാറ്റം വന്നിരിക്കുകയാണ്. തുടക്കത്തിൽ സംസ്ഥാന സർക്കാർ വെള്ള നീല കാർഡുടമകൾക്ക് സ്പെഷ്യൽ അരിയുടെ വിതരണം നിർത്തിയിട്ടുണ്ട്. അതും ഘട്ടം ഘട്ടമായിട്ടാണ് നിർത്തിയത്. ആദ്യം 10 കിലോ അരി ആയിരുന്നു വിതരണം ഉണ്ടായിരുന്നതെങ്കിൽ പിന്നീട് അഞ്ച് കിലോ അരിയായി ചുരുക്കി. നിലവിൽ അത് ലഭിക്കുന്നുമില്ല.
വെള്ള കാർഡ് ഉടമകൾക്ക് അരി വിഹിതമായി നവംബർ മാസത്തിൽ ലഭിച്ചത് രണ്ട് കിലോ അരി മാത്രമാണ്. ഇപ്പോൾ ഇതാ എഎവൈ ബിപിഎൽ കാർഡുടമകൾക്ക് കൊടുത്തിരുന്ന സ്പെഷ്യൽ അരിയുടെയും പയറിന്റെയും വിതരണം നവംബർ മാസത്തോടുകൂടി അവസാനിക്കുകയാണ്.
ഇതുവരെയായിട്ടും ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. ഇനിയും സ്പെഷ്യൽ അരി നീട്ടി ലഭിക്കുമോ എന്ന് അറിയുകയില്ല. അതുകൊണ്ടുതന്നെ ഡിസംബർ മാസത്തിൽ സ്പെഷ്യൽ അരി ലഭിക്കുവാനുള്ള സാധ്യത കുറവാണ്.