ഡിസംബർ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ലഭിക്കുന്ന റേഷൻ വിഹിതം.

ഡിസംബർ മാസം ഏഴാം തീയതി മുതൽ റേഷൻ കടകൾ വഴി എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അനുവദിച്ചിട്ടുള്ള വിഹിതങ്ങൾ വാങ്ങുവാൻ സാധിക്കുമെന്നാണ് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

മഞ്ഞ നിറമുള്ള എഎവൈ കാർഡ് ഉടമകൾക്ക് ഡിസംബർ മാസം 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. പഞ്ചസാര കിലോയ്ക്ക് 21 രൂപ എന്ന നിരക്കിൽ ഒരു കിലോ ലഭിക്കും. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരമുള്ള ഒരു കിലോ പയർ / കടല ലഭിക്കുന്നതാണ്. കൂടാതെ കഴിഞ്ഞ മാസം ലഭിക്കാതെ ഇരുന്ന ഒരു കിലോ കടല / പയർ ഈ മാസം ചോദിച്ച് വാങ്ങേണ്ടതാണ്.

ബിപിഎൽ കാർഡിലെ ഓരോ അംഗങ്ങൾക്ക് അനുസരിച്ച് ആയിരിക്കും വിഹിതം ലഭിക്കുക. ഒരു ആൾക്ക് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ ആയിരിക്കും ലഭിക്കുക. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരമുള്ള ഒരു കിലോ പയർ / കടല ലഭിക്കുന്നതാണ്. കൂടാതെ കഴിഞ്ഞ മാസം ലഭിക്കാതെ ഇരുന്ന ഒരു കിലോ കടല / പയർ ഈ മാസം ചോദിച്ച് വാങ്ങേണ്ടതാണ്.

എപിഎൽ നീല കാർഡ് ഉടമകൾക്കും കാർഡിലെ അംഗത്തിന് അനുപാതം ആയിട്ടായിരിക്കും വിഹിതം ലഭിക്കുക. ഒരു അംഗത്തിന് രണ്ട് കിലോ അരി നാല് രൂപ നിരക്കിൽ ആയിരിക്കും ലഭിക്കുക. രണ്ടു മുതൽ മൂന്നു ആട്ട വരെ കിലോയ്ക്ക് 17 രൂപ വീതം ലഭിക്കുന്നതാണ്.

വെള്ളക്കാർഡ് ഉടമകൾക്ക് മൂന് കിലോ അരി കിലോയ്ക്ക് 10.90 രൂപ എന്ന നിരക്കിൽ ആയിരിക്കും ലഭിക്കുക. വൈദ്യുതീകരിക്കപെട്ട വീടുകളിലെ കാർഡിന് അര ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുകളിലെ കാർഡിന് 4 ലിറ്റർ മണ്ണെണ്ണയും ലിറ്ററിന് 30 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.