നവംബർ മാസം അവസാനിക്കുകയാണ്. വരുന്ന ഡിസംബർ മാസത്തിൽ വളരെയധികം ആനുകൂല്യങ്ങളാണ് നിങ്ങളെ തേടിയെത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ അനുകൂല്യവും സംസ്ഥാന സർക്കാരിന്റെ ആനുകൂല്യവുമാണ് കേരളത്തിലുള്ള എല്ലാ കുടുംബങ്ങളിലേക്ക് എത്തിച്ചേരുവാൻ പോകുന്നത്.
ഡിസംബർ മാസത്തിൽ ഈ ഒരു ആനുകൂല്യം എത്തിച്ചേരുമ്പോൾ എല്ലാ വ്യക്തികളെയും സംബന്ധിച്ച് സന്തോഷത്തിന്റെ ഒരു മാസം ആയി മാറുകയാണ്. ക്രിസ്തുമസ് കിറ്റ് ലഭ്യമാകുന്നത് ഈ വരുന്ന ഡിസംബർ മാസത്തിലാണ്. ഏകദേശം 11 ഇന പലവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള സൗജന്യ കിറ്റാണ് ഡിസംബർ മാസത്തിൽ ഓരോ കുടുംബങ്ങളിലേക്ക് എത്തിച്ചേരുക.
കഴിഞ്ഞ ഓണത്തിന് വിതരണം ചെയ്ത കിറ്റിൽ ഒട്ടേറെ ആക്ഷേപങ്ങൾ ഉയർന്നുവന്നതാണ്. പ്രധാനമായും ഗുണമേന്മയെ ബന്ധപ്പെട്ടാണ് ആക്ഷേപങ്ങൾ ഉയർന്നുവന്നത്. എന്നാൽ ഇത്തവണ വളരെയധികം പരിശോധനകൾക്ക് സംവിധാനം ഏർപ്പെടുത്തി ഗുണമേന്മയുള്ള സൗജന്യ കിറ്റാണ് എല്ലാ കുടുംബങ്ങൾക്കും ലഭ്യമാക്കുന്നത്.
ഡിസംബർ മാസത്തിലെ സൗജന്യ കിറ്റിനോടൊപ്പം തന്നെ കേന്ദ്രം നൽകുന്ന പ്രത്യേക ആനുകൂല്യം കൂടി ഓരോ കുടുംബങ്ങളിലേക്കും എത്തിച്ചേരുകയാണ്. കേന്ദ്രസർക്കാർ നാല് മാസങ്ങളിലായി ഇടപെട്ടു കർഷകർക്കായി അവരുടെ അക്കൗണ്ടുകളിൽ നൽകിവരുന്ന കിസാൻ സമ്മാൻ നിധിയുടെ തുക
ഡിസംബർ മാസത്തിലാണ് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നത്.
ഇത്തരം ആളുകൾ അവരുടെ ബനിഫിഷ്യറി സ്റ്റാറ്റസ് ചെക്ക് ചെയ്യുക. അതിൽ നിങ്ങളുടെ തുക ജനറേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് നോക്കുക. ഇങ്ങനെ ജനറേറ്റ് ചെയ്ത തുകയായിരിക്കും ഡിസംബർ മാസത്തിൽ ലഭിക്കുക. ” FTO is generating, waiting for state by approval ” എന്നാണ് നിങ്ങളുടെ ഇൻസ്റ്റാൾമെന്റ് കോളത്തിൽ കാണിക്കുന്നത്.
ഇതിനു മുകളിലായി ആധാർ ഈസ് വെരിഫൈഡ് എന്ന് കാണിക്കുന്നുണ്ടോ എന്നും കൂടി പരിശോധിക്കുക. ആധാർ ഈസ് നോട്ട് വെരിഫൈഡ് എന്നാണ് കാണിക്കുന്നതെങ്കിൽ നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് തുക എത്തിച്ചേരുന്നതല്ല. നിങ്ങൾ കൊടുത്തിരിക്കുന്ന അപേക്ഷയിലെയും ആധാർ കാർഡിലെയും പേരുകൾ തമ്മിൽ ചേരുന്നില്ലെങ്കിലാണ് ഇങ്ങനെ കാണിക്കുക. ഇത് പരിഹരിക്കുന്നതിന് തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലും കൃഷിഭവനിലും ചെന്ന് തിരുത്താവുന്നതാണ്.