ഡിസംബർ മാസത്തിൽ പൊതുജനങ്ങൾക്ക് ലഭിക്കാനിരിക്കുന്ന 5 പ്രധാനപ്പെട്ട ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. നഷ്ടപ്പെടുത്താതിരിക്കുക.

കേരളത്തിൽ പൊതുജനങ്ങൾക്ക് ഡിസംബർ മാസം ലഭിക്കുന്ന വളരെ പ്രധാനപ്പെട്ട അഞ്ച് ആനുകൂല്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

മുൻഗണന കാർഡ് ഉടമകൾക്കും മുൻഗണനേന്ത്ര കാർഡ് ഉടമകൾക്കും ഡിസംബർ മാസത്തിൽ സാധാരണ ലഭിക്കുന്നതുപോലെ തന്നെ ആയിരിക്കും ആനുകൂല്യങ്ങൾ ലഭിക്കുക. കേന്ദ്ര സർക്കാരിന്റെ പിഎംജികെഎവൈ പ്രകാരമുള്ള ആനുകൂല്യങ്ങൾ ഡിസംബർ മാസം മുതൽ ലഭിക്കില്ല.

നവംബർ മാസത്തിലെ ഭക്ഷ്യക്കിറ്റ് വിതരണം ഏകദേശം എല്ലാ സ്ഥലങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണ്. ഡിസംബർ മാസത്തിലെ കിറ്റ് വിതരണവും ആരംഭിച്ചിരിക്കുന്നു. ഡിസംബർ മാസത്തിലെ ക്രിസ്മസ് കിറ്റ് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ലഭിക്കുന്നതായിരിക്കും. 11 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ക്രിസ്മസ് കിറ്റ്.

സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റിന്റെ രണ്ടാംഘട്ട വിതരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രീ പ്രൈമറി സെക്ഷൻ, എൽപി സെക്ഷൻ, യുപി സെക്ഷൻ എന്നിങ്ങനെ തിരിച്ച് വ്യത്യസ്ത അളവുകളിൽ ആണ് കിറ്റുകളുടെ വിതരണം നടക്കുന്നത്.

വിവിധങ്ങളായ സാമൂഹ്യ സുരക്ഷാ പെൻഷനുകളായ വാർദ്ധക്യകാല പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ, 50 വയസ്സിന് മുകളിൽ പ്രായമായവരടെ അവിവാഹിത പെൻഷൻ എന്നിങ്ങനെയുള്ള നിരവധി പെൻഷനുകൾ ആണ് ഡിസംബർ മാസം അവസാനത്തോടുകൂടി എല്ലാവരുടെയും കൈകളിൽ എത്തിച്ചേരുക. 58 ലക്ഷത്തോളം വരുന്ന ആളുകൾക്കാണ് തുക ലഭിക്കുക.

ഒരു സാമ്പത്തിക വർഷത്തിൽ 3 തവണയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതി പ്രകാരം ആനുകൂല്യം കർഷകർക്ക് ലഭിക്കുക. ഏപ്രിൽ മുതൽ ജൂലൈ, ഓഗസ്റ്റ് മുതൽ നവംബർ, ഡിസംബർ മുതൽ മാർച്ച് എന്നിങ്ങനെയാണ് പദ്ധതി പ്രകാരം പതിനാല് കോടി കർഷകർക്ക് പ്രതിവർഷം 6000 രൂപ വീതം മൂന്ന് ഘടുക്കൾ ആയി ലഭിക്കുക. കിസാൻ സമ്മാൻ നിധിയുടെ ഏഴാം ഘടു ആനുകൂല്യം ഈ മാസം എല്ലാ കർഷകരിലേക്ക് എത്തിച്ചേരുന്നതാണ്.