ഇന്ന് ഡാമുകൾ എപ്പോഴെല്ലാം തുറക്കും എന്നറിയാം. ജനങ്ങൾ ജാഗ്രത പാലിക്കുക.. കൂടുതൽ ആളുകളിലേക്ക്‌ ഈ വാർത്ത എത്തിക്കുക..!!

ഇടുക്കി ഡാം പതിനൊന്ന് മണിക്ക് തുറക്കും-

11 am ന് ഇടുക്കി ഡാം തുറക്കും. മഴ കനക്കുന്നതോടെ കൂടുതൽ ഡാമുകൾ തുറക്കുകയാണ്. ഇടുക്കി ഡാം പതിനൊന്ന് മണിക്ക് തുറന്നു വിടും. ഡാമിന്റെ രണ്ടുഷട്ടറുകൾ വീതം അര മീറ്റർ ആണ് തുറക്കുന്നത്. പത്ത് ലക്ഷം ലിറ്റർ വെള്ളമാണ് പത്ത് സെക്കൻറിൽ ഇത് വഴി പുറത്തുപോകുക.

വെള്ളം ഒഴുകുന്ന നദിയുടെ ഇരുവശമുള്ള പ്രദേശ വാസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ഇവിടെയുള്ള ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ തീരുമാനത്തിന് അനുസൃതമായാണ് മൂന്ന് ഡാമുകളിൽ നിന്നും വെള്ളം തുറന്നുവിടുന്നത്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകൾ തുറക്കുന്നത്. ഡാമുകൾ തുറക്കുമ്പോൾ എല്ലായിടത്തും മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ 240 ദുരിതാശ്വാസ ക്യാമ്പുകളുണ്ട്. അവരിൽ 9081 പേർ 2541 കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ 5 മണിക്ക് പമ്പ ഡാമും 6 മണിക്ക് ഇടമലയാറും തുറക്കും. ലോവർ ഷോളയാർ, പറമ്പിക്കുളം ഡാമുകൾ തുറന്നതോടെ ചാലക്കുടി പുഴയുടെ തീരത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ ഒഴിപ്പിച്ചു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് ഒരു കോടി രൂപയുടെ ധനസഹായം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകും.

ഡാമുകൾ തുറന്നാൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു.