ഇന്ത്യയും ബ്രഹ്മപുത്ര നദിയിൽ ഡാം നിർമ്മിക്കുന്നു. ചൈനയ്ക്ക് ഇന്ത്യയുടെ ചുട്ട മറുപടി.

ചൈനയ്ക്ക് ചുട്ട മറുപടി നൽകിക്കൊണ്ട് ബ്രഹ്മപുത്രയിൽ അണക്കെട്ട് നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ. കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ 10 ഗിഗാവാട്ട് ജല വൈദ്യുത പദ്ധതി നടപ്പാക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. പദ്ധതികൾ നടപ്പാക്കുന്നതിലൂടെ ജനങ്ങൾക്ക് വലിയ ജലസ്രോതസ്സ് ലഭ്യമാക്കാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിരീക്ഷണം.

ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമ്മിക്കാൻ ചൈന പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസമാണ് വാർത്ത വന്നത്. അത് ബ്രഹ്മപുത്രയുടെ ഒഴുക്ക് തടയാനുള്ള ചൈനയുടെ പുതിയ നീക്കമാണെന്ന് വിമർശനവും ഉയർന്നിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അരുണാചൽ പ്രദേശ് ആസാം മേഘാലയ സിക്കിം നാഗാലാൻഡ് പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിർണായക ജലസ്രോതസ്സ് ആണ് ബ്രഹ്മപുത്ര നദി. കൃഷി മത്സ്യ ബന്ധനം കന്നുകാലിവളർത്തൽ എന്നിങ്ങനെയുള്ള ജീവിതമാർഗവുമായി നിരവധിപേരാണ് ബ്രഹ്മപുത്ര നദിയെ ആശ്രയിച്ചു കഴിയുന്നത്.

എന്നാൽ ചൈന അതിർത്തിയിൽ അണക്കെട്ട് നിർമ്മിക്കുന്നതിലൂടെ വെള്ളപ്പൊക്കം അല്ലെങ്കിൽ വരൾച്ചയുണ്ടാകാൻ ഉള്ള സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് സർക്കാർ പുതിയ നടപടി സ്വീകരിക്കുന്നത്. ചൈന നിർമ്മിക്കാൻ പോകുന്ന അണക്കെട്ടിന്റെ ആഘാതം തരണം ചെയ്യുവാൻ വേണ്ടിയാണ് അരുണാചൽ പ്രദേശിലെ ജലവൈദ്യുതി പദ്ധതി നിർമ്മിക്കാൻ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

അതിന് വേണ്ടിയുള്ള അപേക്ഷ പരിഗണനയിലാണ്. പദ്ധതി നടപ്പാക്കുന്നതിലൂടെ രാജ്യത്ത് വൻ ജലസ്രോതസ്സ് ആണ് ലഭിക്കാൻ പോകുന്നത്. ജല വകുപ്പ് മേധാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നദിയുടെ ഒഴുക്കിനെ തടയിട്ട് 24 കിലോമീറ്റർ ദൂരത്തിൽ കഴിഞ്ഞ 10 വർഷത്തിൽ ചൈന നിർമ്മിച്ചത് 3 അണക്കെട്ടുകളാണ്. ഇതെല്ലാം അരുണാചൽ പ്രദേശിന് സമീപത്തും ആണ്. ഇതിന് ചുട്ട മറുപടി എന്ന രീതിയിലാണ് ഇന്ത്യയും അണക്കെട്ട് നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്.