ലോകരാജ്യങ്ങൾ അടിയന്തര യോഗം വിളിച്ചു. കൊറോണ വൈറസ്സിന് അതിശക്തമായ ജനിതകമാറ്റം സംഭവിച്ചിരിക്കുന്നു. ഇപ്പോഴത്തെ കോവിഡ് വൈറസ്സിനേക്കാൾ കൂടുതൽ തീവ്രതയേറിയത്.

ലോകത്തിൽ കോവിഡ് വ്യാപിച്ച് ഏകദേശം ഒരു വർഷത്തിനു ശേഷമാണ് കോവിഡ് വാക്സിൻ രാജ്യമാകെ നൽകി തുടങ്ങിയിരിക്കുന്നത്. ഇന്ത്യയിൽ ആറു മാസങ്ങൾക്കുള്ളിൽ തന്നെ വാക്സിൻ 30 കോടി ജനങ്ങൾക്ക് നൽകാനാകും എന്നാണ് കേന്ദ്ര മന്ത്രി വ്യക്തമാക്കിയത്.

എന്നാൽ കോവിഡ് അത്ര എളുപ്പം പോകില്ല എന്ന കാര്യത്തിൽ തീരുമാനം ആയിരിക്കുകയാണ്. ലണ്ടനിലാണ് ഇക്കാര്യം വ്യക്തമായത്. ലണ്ടനിൽ കോവിഡ് വൈറസിന് ജനിതകമാറ്റം വന്നിരിക്കുകയാണ്. ഇത് ലോകമാകെ ആശങ്കപരത്തിയിരിക്കുകയുമാണ്. ഈയൊരു സംഭവത്തെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ പോലും ബ്രിട്ടണിലേക്ക് ഉള്ള വിമാനയാത്ര സംവിധാനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

നിലവിലെ വൈറസിനേക്കാൾ കൂടുതൽ തീവ്രതയുള്ളവയാകാം ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ്‌. ബ്രിട്ടണിലെ ജനിതക മാറ്റം സംഭവിച്ച് കോവിഡ് വൈറസ് രാജ്യത്ത് കോവിഡ് കുറയുന്ന സമയത്ത് തന്നെ പടർന്നു പിടിക്കുന്നത് വളരെ ആശങ്ക ഉണർത്തുന്നവയാണ്.

നിലവിൽ ബ്രിട്ടനിലാണ് ജനിതകമാറ്റം കോവിഡ് വൈറസിന് സംഭവിച്ചതെങ്കിലും ഇത് രാജ്യമാകെ പടരുവാൻ അധികം സമയം വേണ്ട. നമ്മുടെ രാജ്യം ഒരു പരിധിവരെ കോവിഡ് വൈറസിനെ പ്രതിരോധിച്ചെങ്കിലും, ഇനിയും കോവിഡ് വൈറസിൽ നിന്ന് രാജ്യം മുക്തമായിട്ടില്ല. സംസ്ഥാനത്ത് നിലവിൽ ആറായിരത്തോളം കോവിഡ് കേസുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഈ ഒരു ഗുരുതര സാഹചര്യത്തിലാണ് ബ്രിട്ടനിൽ കോവിഡ് വൈറസിന് ജനിതക മാറ്റം സംഭവിക്കുകയും സാധാരണ കോവിഡ് വൈറസിനേക്കാൾ കൂടുതൽ തീവ്രതയുള്ളതായി മാറുകയും വളരെ പെട്ടെന്ന് തന്നെ പടർന്നുപിടിക്കാൻ ശേഷിയുള്ളവയായി മാറുകയും ചെയ്തത്. നിലവിൽ ബ്രിട്ടനിൽ മാത്രമാണ് ഈ ഒരു കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ മറ്റു രാജ്യങ്ങളിലും ഇത് ഉണ്ടോ എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ കണക്കിലെടുത്തുകൊണ്ട് പരമാവധി വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുക. ഈയൊരു കാര്യം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കുക.