രാജ്യത്ത് 30 കോടി ജനങ്ങൾക്ക് വാക്സിൻ ജൂലൈയിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ അറിയൂ

2021 ജൂലൈ മാസത്തോടെ രാജ്യത്തെ 25 മുതൽ 30 കോടിയോളം ജനങ്ങൾക്ക് കൊവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. ജൂലൈ ആഗസ്റ്റ് മാസത്തോടെ 30 കോടിയോളം ഡോസ് പൊതുജനങ്ങൾക്ക് വിതരണം ചെയ്യുവാൻ ആണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.

അടുത്തവർഷം ആദ്യ മൂന്നു നാലു മാസങ്ങളിൽ തന്നെ വാക്സിൻ ജനങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കുമെന്നും ജൂലൈ ആഗസ്റ്റ് മാസത്തോടെ 25 മുതൽ 30 കോടിയോളം ജനങ്ങൾ കോവിഡ് വാക്സിൻ നൽകാൻ സാധിക്കും എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളോട് ആണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാവരും കോവിഡ് 19 നിയന്ത്രണമാർഗ്ഗങ്ങൾ ആയ മാസ്കും, സാമൂഹിക അകലം പാലിക്കുവാൻ ഓർമ്മിക്കണമെന്നും, ഇത് ആരോഗ്യത്തിന് പ്രധാനമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കോവിഡിനെതിരെ രാജ്യം നടത്തുന്ന പോരാട്ടം ഉടൻതന്നെ 11 മാസം പൂർത്തിയാക്കുമെന്നും എല്ലാവരും സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമായി അടിസ്ഥാനപരമായ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഹർഷ വർധൻ പറഞ്ഞു.

കോവിഡിനെതിരെ പോരാട്ടത്തിന് ഏറ്റവും വലിയ ആയുധം മാസ്കും സാനിറ്റൈസറുമാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ രോഗമുക്തി നിരക്ക് ഉള്ളത് ഇന്ത്യയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020 ജനുവരിയിൽ ഒരു ലാബ് മാത്രം ഉണ്ടായിരുന്നതെങ്കിൽ രാജ്യത്ത് നിലവിൽ 2165 ലാബുകളുണ്ട്.

പ്രതിദിനം 10 ലക്ഷത്തോളം ആളുകൾക്ക് കോവിഡ് പരിശോധന നടത്തുന്നു. ഇതിനോടകം മൊത്തം 14 കോടി പരിശോധനകൾ നടത്തി കഴിഞ്ഞു. ഇത് സർക്കാരിന്റെ പ്രതിജ്ഞ പദ്ധതിയും കോവിഡ പോരാളികൾ വിശ്രമമില്ലാത്ത പോരാട്ടവുമാണ് കാണിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യ മാസ്ക്കുകൾ, പിപി കിറ്റുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവയുടെ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ചു എന്നും പ്രതിദിനം രാജ്യത്തെ 10 ലക്ഷത്തോളം പിപി കിറ്റുകൾ ഉൽപാദിപ്പിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ശാസ്ത്രജ്ഞർ കോവിഡ് വാക്സിൻ ഉടൻതന്നെ ലഭ്യമാക്കാൻ പ്രയത്നിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷ വർധൻ കൂട്ടിച്ചേർത്തു.