പെട്രോളിന് 112 രൂപ! ഞെട്ടിക്കുന്ന വാർത്ത. രണ്ട് വാക്‌സിനേഷൻ പോരാ, ഇനി മുതൽ മൂന്ന് വാക്‌സിനേഷൻ – കൂടുതൽ വിവരങ്ങൾ ഇതാ

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും ഓരോ ജില്ലകളിലും പെട്രോളിന്റെ വില 100 കടന്നു കഴിഞ്ഞിരിക്കുന്നു. കേരള സംസ്ഥാനത്തിലെ എല്ലാ ജില്ലകളിലും പെട്രോളിന് വില ഇപ്പോൾ നൂറിനു മുകളിൽ കടന്നിരിക്കുകയാണ്.

എന്നാൽ രാജസ്ഥാനിലെ ഗംഗാനഗർ എന്ന് പറയുന്ന സ്ഥലത്ത് ഇപ്പോൾ പെട്രോൾ ലിറ്ററിന് 112 രൂപയാണ് എത്തി നിൽക്കുന്നത്. ഈ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് മറ്റ് സംസ്ഥാനക്കാർ. എന്നാലും ദിനംപ്രതിയുള്ള പെട്രോൾ ഡീസൽ വർധനക്ക് യാതൊരു തരത്തിലുള്ള കുറവുമില്ല.

അതുകൊണ്ടുതന്നെ ഈ വില 150 ലേക്ക് എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല എന്ന് അർത്ഥം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പെട്രോളിന് നികുതി കുറച്ചില്ല എങ്കിൽ ജനങ്ങൾ മിക്കവാറും കുത്തുപാളം എടുക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.

കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അടുത്തത്. വാക്സിൻ കമ്പനിയായ ഫൈസർ കമ്പനി അമേരിക്കൻ സർക്കാരിന് മുൻപിൽ ഒരു അപേക്ഷ കൊണ്ടുവന്നിരിക്കുകയാണ്. ഈ അപേക്ഷയിൽ പറയുന്നത് കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടണം എന്നുണ്ടെങ്കിൽ മൂന്ന് വാക്സിൻ അത്യാവശ്യമാണ് എന്നതാണ്. രണ്ടു വാക്സിൻ സ്വീകരിക്കുമ്പോൾ ഒരാളുടെ ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡികൾ വരാനിരിക്കുന്ന കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ പ്രാപ്തമല്ല എന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഇപ്പോൾ ഇന്ത്യയിലടക്കം പലരാജ്യങ്ങളിലും മൂന്ന് ഡോസ് വാക്സിൻ എടുക്കുന്നതിനെ പറ്റിയുള്ള സജീവമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ നമ്മുടെ ഇന്ത്യ രാജ്യത്ത് 30 ശതമാനം പേരിൽ പോലും കോവിഡ് വാക്സിന്റെ ഒന്നാം ഡോസ് പോലും എത്തിയിട്ടില്ല എന്നതാണ് വാസ്തവം. ഒരു രാജ്യവും 3 ഡോസ് വാക്സിൻ സ്വീകരിക്കുന്നതിന് ഇപ്പോൾ അംഗീകരിച്ചിട്ടില്ല, എന്നാൽ ഇതേപ്പറ്റിയുള്ള ശക്തമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.

മറ്റൊരു വാർത്ത സംസ്ഥാനത്ത് 15 പേരിൽ ഇപ്പോൾ സിക്ക വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട് എന്നതാണ്. എന്നാൽ ബ്ലാക്ക് ഫംഗസ് വന്നപ്പോൾ സർക്കാർ നിർദ്ദേശിച്ചത് പോലെ തന്നെ ഈ വൈറസിനെ ആശങ്കയോടെ നോക്കി കാണേണ്ട ആവശ്യമില്ല. സിക്ക വൈറസിനെ പിടിച്ചുകെട്ടാൻ സാധിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ ഉപയോഗപ്രദമായി എങ്കിൽ പരമാവധി മറ്റുള്ളവരിലേക്കും എത്തിക്കുവാൻ എല്ലാവരും ശ്രമിക്കുക.