കോവിഡിനെ എതിർക്കാനുള്ള സ്പുട്നിക് വി വാക്സിംഗ് സ്വീകരിക്കുന്നവർ മദ്യപിക്കരുതെന്ന് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം. കൂടുതൽ വിവരങ്ങൾ അറിയുക.

ലോകമാകെ കോവിഡ് പ്രതിസന്ധിയിലാണ്. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും ഒരുമിച്ച് കോവിഡിനെ തുരുത്തുവാനുള്ള വാക്സിംഗ് കണ്ടുപിടിക്കുന്നതിന്റെ തിരക്കിലാണ്.

കോവിഡിനെ എതിർക്കാനുള്ള റഷ്യൻ നിർമ്മിതമായ സ്പുട്നിക് വി വാക്സിൻ പരീക്ഷണഘട്ടത്തിലാണ് എന്ന കാര്യം രാജ്യത്തെ എല്ലാ വ്യക്തികൾക്കും അറിയുന്നതാണ്.

പരീക്ഷണ ഘട്ടത്തിൽ ഉള്ള ഈ വാക്സിൻ സ്വീകരിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ രംഗത്തെത്തിയിരിക്കുകയാണ്. മദ്യപിക്കുന്ന വ്യക്തികൾ ഈ വാക്സിൻ സ്വീകരിക്കേണ്ട എന്ന നിലപാടാണ് ആരോഗ്യവിദഗ്ധർ എടുത്തിരിക്കുന്നത്.

രണ്ട് ഡോസിൽ വരുന്ന ഈ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നതിന് രണ്ടു ആഴ്ച്ച മുൻപ് മുതൽ മദ്യപാനം നിർത്തേണ്ടതാണ്. പിന്നീട് 42 ദിവസത്തേക്ക് മദ്യപിക്കാനും പാടുള്ളതല്ല. ഇങ്ങനെ പറയുവാൻ ആയി തക്കതായ കാരണങ്ങളും ആരോഗ്യവിദഗ്ധർ നൽകിയിട്ടുമുണ്ട്.

മനുഷ്യരുടെ ആരോഗ്യ പ്രതിരോധ ശേഷി കൂട്ടുന്നതിനായി ഉപയോഗിക്കുന്ന കോവിഡ് വാക്സിന്റെ ഉപയോഗം മദ്യം കഴിക്കുന്നതോടെ കുറയുമെന്നാണ് വിശദീകരണം. അതായത് മനുഷ്യരുടെ പ്രതിരോധശേഷി മദ്യം കഴിക്കുന്നതോടെ കുറയും എന്നർത്ഥം.

കൂടുതൽ രോഗ പ്രതിരോധ ശേഷിയും ആരോഗ്യമുള്ള ഒരു മനുഷ്യനും ആകുവാൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ മദ്യപാനം രണ്ടുമാസത്തേക്ക് നിർത്തണമെന്നാണ് നിർദ്ദേശം.