24 മണിക്കൂറിനുള്ളിൽ പത്ത് ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച് യുവാവ്!! ആശങ്ക പ്രകടിപ്പിച്ച് ന്യൂസിലാൻഡ് സർക്കാർ.

കോവിഡിനെ തടയുന്നതിന് വേണ്ടിയുള്ള  ഏറ്റവും വലിയ പ്രതിരോധ മാർഗമാണ് വാക്സിൻ സ്വീകരിക്കുക എന്നത്. വാക്സിൻ സ്വീകരിക്കുന്നതിലൂടെ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കൂടുകയും, അതിലൂടെ കോവിഡിന്റെ രോഗതീവ്രത കുറക്കാനും സാധിക്കുന്നതുമായിരിക്കും.

നമ്മളിൽ പലർക്കും വാക്സിൻ ക്ഷാമം മൂലം കൃത്യസമയത്ത് വാക്സിൻ ലഭിക്കാത്ത അവസ്ഥ വന്നിട്ടുണ്ടായിരിക്കും. ഭൂരിഭാഗം രാജ്യങ്ങളും രണ്ട് ഡോസ് വീതമാണ് വാക്സിൻ നൽകുന്നത്. കൃത്യമായുള്ള ദിവസങ്ങളുടെ ഇടവേളകളിലാണ് വാക്സിൻ സ്വീകരിക്കേണ്ടതെന്ന് നമുക്ക് ഏവർക്കും അറിയാം.

പലരും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവരുമായിരിക്കും. എന്നാൽ ഒരു ദിവസം കൊണ്ട് 10 ഡോസ് വാക്സിൻ ആണ് ഒരു യുവാവ് സ്വീകരിച്ചിരിക്കുന്നത്. ന്യൂസിലൻഡിൽ ആണ് ഈ സംഭവം അരങ്ങേറിയത്. 24 മണിക്കൂറിനുള്ളിൽ ആണ് യുവാവ് 10 ഡോസ് വാക്സിനും എടുത്തത്.

ഈ സംഭവത്തിൽ ന്യൂസിലാൻഡ് സർക്കാർ ഇപ്പോൾ അന്വേഷണം നടത്തിവരുകയാണ്. വാക്സിനേഷൻ നൽകുന്ന പത്ത് സ്ഥലങ്ങളിൽ ചെന്ന് വാക്സിൻ എടുക്കാനുള്ള പണം നൽകിക്കൊണ്ടാണ് യുവാവ് വാക്സിൻ സ്വീകരിച്ചത്. ഇത് തീർത്തും അപകടകരമായ ഒരു കാര്യമാണ് എന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുള്ളത്. അമിതമായ അളവിൽ ശരീരത്തിലേക്ക് വാക്സിൻ കുത്തി വയ്ക്കുന്നതിലൂടെ ജീവൻ വരെ നഷ്ടപ്പെട്ടേക്കാം എന്നാണ് ഇവർ പറയുന്നത്.

ഈ സംഭവം ന്യൂസിലാൻഡിൽ ഇപ്പോൾ വലിയ രീതിയിലുള്ള ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. എന്തിന് വേണ്ടിയാണ് ഇത്തരത്തിലൊരു പ്രവർത്തി യുവാവ് ചെയ്തത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ സംഭവത്തിൽ ന്യൂസിലാൻഡ് ആരോഗ്യമന്ത്രാലയം ഇപ്പോൾ  വിവിധ ഏജൻസികളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

വളരെ ആശങ്കയുണ്ടാക്കുന്ന ഒരു സംഭവം തന്നെയാണ് ഇതൊന്നും, ഇത്തരത്തിൽ ആരെങ്കിലും അനുവദനീയമായ അളവിൽ കൂടുതൽ വാക്സിൻ സ്വീകരിച്ചതായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും അധികൃതർ ജനങ്ങളോട് അറിയിച്ചിട്ടുണ്ട്.