തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോ വാക്‌സിൻ കുത്തിവെച്ച ഹരിയാന ആരോഗ്യ മന്ത്രിക്ക് കോവിഡ് പിടിപെട്ടു. ഹരിയാന മന്ത്രി അനിൽ വിജ്നാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നവംബർ മാസം ഇരുപതാം തിയ്യതിയാണ് ഹരിയാന മന്ത്രി പരീക്ഷണ വാക്‌സിൻ കുത്തിവച്ചത്.
കോവിഡ് വാക്‌സിന്‍ കുറച്ച് ആഴ്ചയ്ക്ക് ഉള്ളില്‍ ഇന്ത്യയിൽ വിതരണത്തിന് തയ്യാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരിക്കുന്നു.
വിദഗ്ധരുടെ അനുമതി കേൾക്കാൻ നിൽക്കുകയാണെന്നും, അവരുടെ മറുപടി ലഭിച്ചാല്‍ ഉടന്‍ ഇന്ത്യയിൽ ഉടനീളം വാക്‌സിന്‍ ലഭ്യമാക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ വാക്‌സിന്‍ വികസിപ്പിച്ച് എടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇന്ത്യയിലെ ഗവേഷണങ്ങളെ ലോകം ഏറെ പ്രതീക്ഷയോടെ കാണുന്ന വിജയം കൈവരിക്കാനാവുമെന്ന് ശാസ്ത്രജ്ഞര്‍ക്ക് വലിയ ആത്മവിശ്വാസമുണ്ട്’ എന്നും പ്രധാന മന്ത്രി കൂട്ടി ചേർത്തു.
കോവിഡ് പ്രതിരോധവും വാക്‌സിന്‍ വിതരണവും സംബന്ധിച്ച സര്‍വ്വ കക്ഷിയോഗത്തിലായിരുന്നു പ്രഖ്യാപനം. 2.39 ലക്ഷത്തോളം വാക്‌സിനേറ്റര്‍മാര്‍ക്ക് കുത്തിവെപ്പ് നടത്തുകയും ഇതില്‍ 1.54 ലക്ഷം പേരെ കോവിഡ് പ്രതിരോധ ദൗത്യത്തില്‍ ഉപയോഗിക്കുകയും ചെയ്യുമെന്നും കൂട്ടിച്ചേർത്തു.