സംസ്ഥാനത്തെ നിയന്ത്രണങ്ങൾ കടുക്കുന്നു. ഭക്ഷ്യക്കിറ്റ് വാങ്ങുന്നവർ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

വളരെ പ്രധാനപ്പെട്ട ഇൻഫർമേഷനുകൾ ആണ് ഇവിടെ പങ്കുവെയ്ക്കാൻ പോകുന്നത്. കഴിഞ്ഞ ദിവസത്തെ കോവിഡ് അവലോകന യോഗത്തിനു ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുള്ള സ്ഥലങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുകയും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വരുകയും ചെയ്തിട്ടുണ്ട്.

ഇത് പ്രകാരം അഞ്ച് ശതമാനമോ അതിനു താഴെയോ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലങ്ങളിൽ കൂടുതൽ ഇളവുകൾ കൊണ്ടുവരുകയാണ് സർക്കാർ. കേരളത്തിൽ ഇത്തരത്തിൽ 82 സ്ഥലങ്ങളാണ് നിലവിലുള്ളത്. കൂടാതെ 5% മുതൽ 10% വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലങ്ങളിലും ഇളവുകൾ ഉണ്ടായിരിക്കും. ഇത്തരത്തിൽ 415 തദ്ദേശഭരണസ്ഥാപനങ്ങൾ ആണ് കേരളത്തിലുള്ളത്.

ഈ സ്ഥലങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ പ്രധാനമായും ഹോട്ടലുകളും റസ്റ്റോറനന്റുകളും രാത്രി 9:30 വരെ ഹോം ഡെലിവറി, പാഴ്സൽ എന്നിവ സാധ്യമാണ്. കൂടാതെ ഈ സ്ഥലങ്ങളിൽ ജിമ്മുകളും മറ്റും തുറന്ന് പ്രവർത്തിക്കാനായുള്ള ഔദ്യോഗികമായ അറിയിപ്പും ലഭിച്ചിട്ടുണ്ട്. 10% മുതൽ 15% വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലങ്ങളിൽ ലോക്ക് ഡൗൺ ഉണ്ടായിരിക്കുമെന്നും, 15 ശതമാനത്തിനു മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആണ് ഉണ്ടായിരിക്കുക എന്നും പ്രധാനമന്ത്രി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

10% മുതൽ 15% വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 362 സ്ഥലങ്ങളും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലുള്ള 175 സ്ഥലങ്ങളും കേരളത്തിൽ ഉണ്ട് എന്നാണ് ഇപ്പോൾ ഔദ്യോഗികമായി ലഭിച്ചിട്ടുള്ള അറിയിപ്പ്. വടക്കൻ ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായതുകൊണ്ട് തന്നെ കൂടുതൽ നിയന്ത്രണങ്ങളും അവിടെ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ എല്ലാവരും സുരക്ഷിതരായിരിക്കുക.

കഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്കുകൾ പ്രകാരം പതിനാലായിരത്തിൽ കൂടുതൽ പോസിറ്റീവ് കണക്കുകളാണ് ലഭിച്ചിട്ടുള്ളത്. കോവിഡ് കണക്കുകൾ ഇങ്ങനെ ഉയരുന്നതുകൊണ്ടുതന്നെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യതയാണ് ഉണ്ടാകുന്നത് എന്നാണ് ഔദ്യോഗികമായി ലഭിച്ചിട്ടുള്ള അറിയിപ്പ്. ഇത്തരത്തിൽ മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ രണ്ടുമാസത്തോളം ലോക്ക് ഡൗൺ കർശനമായി ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ തന്നെ എല്ലാവരും വളരെയധികം ജാഗരൂകരായിരിക്കുക. അടുത്തതായി വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് പറയുന്നത്.

കഴിഞ്ഞദിവസം ലഭ്യമായ ഒരു ഭക്ഷ്യ കിറ്റിലെ ആട്ടയിൽ ചത്ത എലിയെ കണ്ടെത്തി എന്ന് പോലീസിലേക്ക് ഒരു കംപ്ലൈന്റ് ലഭിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഇതിനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഭക്ഷ്യ കിറ്റിലെ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ്. ഇത്തരത്തിൽ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാകുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അടുത്തുള്ള റേഷൻ കടയുമായി ബന്ധപ്പെട്ട് പരാതി നൽകുകയോ, അല്ലെങ്കിൽ താലൂക്ക് സപ്ലൈ ഓഫീസിൽ പരാതി നൽകുകയോ ചെയ്യേണ്ടതാണ്. വളരെ പ്രധാനപ്പെട്ട ഈ വിവരങ്ങൾ പരമാവധി മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക.

https://youtu.be/SJ7a57WOHC8