ഒമിക്രോൺ സാന്നിധ്യം ഇന്ത്യയിലും റിപ്പോർട്ട് ചെയ്തതോടെ പൊതുജനങ്ങൾ എല്ലാവരും തന്നെ വളരെ ആശങ്കയിലാണ്. കോവിഡ് വ്യാപനം പൂർണമായും വിട്ടു മാറാത്ത സാഹചര്യത്തിൽ പുതിയ വകഭേദം കൂടി സ്ഥിരീകരിച്ചതോടെ അത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പൊതുജനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.
കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി മാസങ്ങളോളം ലോക്ക്ഡൗൺ നടപ്പിലാക്കിയപ്പോൾ നിരവധി ആളുകളുടെ സ്ഥിര വരുമാനം ആയിരുന്നു നഷ്ടമായത്. അതുകൊണ്ട് തന്നെ ഇപ്പോൾ ജനങ്ങളുടെ ജീവിതം വളരെ പരിതാപകരമായ ഒരു അവസ്ഥയിലാണ്.
ഈ ഒരു സാഹചര്യം നിലനിൽക്കുമ്പോൾ കേരളത്തിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് മരണ നിരക്ക് വീണ്ടും കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നാണ് കേന്ദ്ര സർക്കാർ ഇപ്പോൾ അറിയിച്ചിട്ടുള്ളത്.
കേന്ദ്രസർക്കാർ നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 3ന് അവസാനിക്കുന്ന ആഴ്ചയിലെ കണക്ക് പ്രകാരം കേരളത്തിൽ 2118 പേരാണ് കോവിഡ് ബാധ മൂലം മരണപ്പെട്ടത്.
മുൻ ആഴ്ചയേക്കാൾ വളരെ കൂടുതലാണ് ഈ കണക്ക്. മലപ്പുറം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് കോവിഡ് ബാധിച്ചത് മൂലമുണ്ടാകുന്ന മരണനിരക്ക് കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഞ്ച് മുതൽ പത്ത് ശതമാനം വരെയാണ് കേരളത്തിലെ 9 ജില്ലകളിലായി കോവിഡ് പോസിറ്റീവ് ആയവരുടെ കണക്ക്.
ഇന്ന് 4995 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 790 പേർ, എറണാകുളത്ത് 770 പേർ, കോഴിക്കോട് 578 പേർ, കോട്ടയത്ത് 532 പേർ, തൃശൂര്‍ 511 പേർ എനിങ്ങനെ അഞ്ചു ജില്ലയിലാണ് 500ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബാക്കിയുള്ള ജില്ലകളിൽ 500ന് താഴെയാണ് ഇന്ന് കോവിഡ് കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.