ഓക്സ്ഫോ‍‍‍ർഡ് കൊവിഡ്-19 വാക്സിന്റെ എത്ര വിലക്ക് ലഭിക്കും? ഒരു ഡോസിന് രാജ്യത്ത് എത്ര രൂപ കൊടുക്കണം?

കോവിഡ് പടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോവിഡിനെ എതിർക്കാനുള്ള കോവിഡ് വാക്സിൻ വാങ്ങുന്നതിന് സർക്കാർ വലിയ തുകയാണ് കരുതിയിരിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയും ഒരുമിച്ച് നിർമിച്ച് കൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിന് വലിയ ഡിമാന്റാണ് നിലവിൽ ഉള്ളത്. കോവിഷീൽഡ് എന്ന കോവിഡ്-19 വാക്സിൻ സ്വകാര്യ നിലത്തിൽ ഒരു ഡോസിന് 500 രൂപ മുതൽ 600 രൂപ വരെയും. അതെ സമയം സർക്കാരിന് ഒരു ഡോസിന് 220 രൂപയ്ക്കുമാണ് ലഭിക്കുക. ഇതിന് പ്രധാന കാരണം സർക്കാർ വലിയ തോതിൽ വാക്സിൻ വാങ്ങുന്നതിനാലാണ്.

മറ്റുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ഡോസിന് 500 രൂപയ്ക്ക് ലഭിക്കുമ്പോൾ രാജ്യത്തെ സർക്കാരിന് വെറും 3 മുതൽ 4 ഡോളറിനാണ് ലഭിക്കുക. അതായത് വെറും 220 രൂപയ്ക്ക്.

ലോകത്തിൽ തന്നെ മികച്ച വാക്സിൻ നിർമാതാക്കളായ അസ്ട്രസെനെക പിഎൽസി എന്ന ബ്രിട്ടീഷ് കമ്പനിയാണ് കോവാക്സിന്റെ സഹ നിർമാതാക്കൾ. ഈ ചുരുങ്ങിയ കാലയളവിൽ തന്നെ ഒരു ബില്ല്യൺ ഡോസുകൾ നിർമിക്കാൻ ഉള്ള കരാറാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. നമ്മുടെ രാജ്യം പോലെയുള്ള കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലും കോവാക്സിന്റെ വിതരണവും വിൽപനയും ഉണ്ടാവുന്നതാണ്.

കമ്പനി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് അവരുടെ വാക്സിൻ പരീക്ഷിക്കാനുള്ള അടിയന്തര അംഗീകാരത്തിനായി അപേക്ഷ നൽകുന്നുണ്ട്. യുകെയിലെ അസ്ട്രാസെനെക്കയുടെ ട്രയലുകളുടെ ഫലം പുറത്ത് വന്നതിന് ശേഷം മാത്രമായിരിക്കും അപേക്ഷ നൽകുക. കണക്ക്കൂട്ടലുകൾ വ്യക്തമാക്കുന്നത് ഡിസംബറിൽ അപേക്ഷ നൽകി ജനുവരിയോടെ വാക്സിൻ വിപണിയിൽ എത്തിക്കുമെന്നാണ് പ്രധീക്ഷിക്കുന്നത്.

ഈ ബ്രിട്ടീഷ് കമ്പനി നേപ്പാളുമായും മറ്റു ചില ആഫ്രിക്കൻ രാജ്യങ്ങളുമായും ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ ഉഭയകക്ഷി കരാർ ബംഗ്ലാദേശ് ഒഴികെ മറ്റൊരു രാജ്യവുമായും വാക്സിൻ വിതരണം ചെയ്യുന്നതിനായി ഒപ്പിട്ടിട്ടില്ല. വാക്സിൻ വിതരണം ചെയ്യാൻ സാധിക്കാത്തതിനാൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ മറ്റ് രാജ്യങ്ങളുമായി കരാറുകളിൽ ഒപ്പുവെക്കാൻ പദ്ധതിയിട്ടിട്ടില്ല. ഇന്ത്യയിൽ നിലനിൽക്കുന്ന കോടിക്കണക്കിന് ജനങ്ങളാണ് നിലവിൽ കമ്പനിയുടെ പ്രാഥമിക പരിഗണനയായി നിലനിൽക്കുന്നത്.