നരേന്ദ്ര മോദി സർക്കാർ ഒരു വർഷം മുൻപ് തുടങ്ങിയ സാമൂഹ്യ സ്യരക്ഷ പദ്ധതി അനുസരിച്ച് വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് 30 വയസ് മുതൽ ഓരോ മാസവും 100 രൂപ വീതം നിക്ഷേപിച്ച് കൊണ്ട് 72000 രൂപ വരെ പെൻഷൻ കൈക്കലാക്കാൻ സാധിക്കുന്നു. വ്യാപാരികൾക്കും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും ഉള്ള ദേശീയ പെൻഷൻ പദ്ധതിയും, പ്രധാൻ മന്ത്രി ശ്രാം യോഗി മന്ദൻ യോജന എന്ന ഈ രണ്ട് പദ്ധതികൾ ആണ് സർക്കാർ മുൻ വർഷത്തിൽ പ്രഖ്യാപിച്ച പ്രധാന പദ്ധതികൾ. ഇത്തരം പദ്ധതികളിൽ അപേക്ഷിക്കുന്ന വ്യക്തികൾക്ക് ആധാർ കാർഡും, സേവിങ്സ് ബാങ്ക് അക്കൗണ്ടും നിർബന്ധമാണ്.
സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത വ്യക്തികൾക്ക് ജൻ ധൻ അക്കൗണ്ട് ആവശ്യമാണ്.
വെറും രണ്ട് മുതൽ 5 മിനിറ്റ് വരെയാണ് ഇത്തരം പദ്ധതികളിൽ ചേരാൻ വേണ്ടിയുള്ള സമയം എടുക്കുന്നത്. ഓരോ മാസവും നിക്ഷേപിക്കേണ്ട തുക നിക്ഷേപിക്കുന്ന വ്യക്തികളുടെ പ്രായം അനുസരിച്ചാണ് കണക്കാക്കുന്നത്. അതായത് 55 രൂപ മുതൽ 200 രൂപ വരെയാണ് നിക്ഷേപത്തിന്റെ കണക്ക്. 30 വയസ്സ് പ്രായമായ വ്യക്തിയാണ് ഈ പദ്ധതിയിൽ ചേരുന്നത് എങ്കിൽ, അദ്ദേഹം ഓരോ മാസവും പദ്ധതിയിൽ 100 രൂപ വീതം നിക്ഷേപം നടത്തേണ്ടതുണ്ട്.
അങ്ങനെ ഓരോ വർഷം 1200 രൂപ വീതം നിക്ഷേപിക്കുമ്പോൾ, സംഭാവന കാലയളവിൽ ആകെ 36000 രൂപയാണ് സംഭാവന ചെയ്യേണ്ടത്. ഇങ്ങനെ 60 വർഷം നിക്ഷേപിക്കുന്ന തോടുകൂടി ഓരോ വർഷവും 36,000 രൂപ വീതം പെൻഷൻ ആയി ലഭിക്കുന്നതാണ്. പെൻഷൻ ലഭിക്കുന്ന വ്യക്തി മരിച്ചതിനുശേഷം പെൻഷൻ വെച്ച വ്യക്തിയുടെ പങ്കാളിക്ക് പെൻഷൻ തുകയുടെ 50% ലഭിക്കുന്നതാണ്. അതായത് 1500 രൂപ വീതം ഓരോ മാസവും ലഭിക്കുന്നതാണ്.
ഒരു കുടുംബത്തിലെ ഭാര്യയും ഭർത്താവും കൂടി ഈ പദ്ധതിയിൽ പ്രതിമാസം നിക്ഷേപിക്കുകയാണെങ്കിൽ. അവരെ സംബന്ധിച്ച് സംഭാവന കാലയളവിനുശേഷം ഓരോ മാസവും 6000 രൂപ വീതം പെൻഷൻ ലഭിക്കുന്നതാണ്. ഇത് അവരുടെ നിത്യ ജീവിതത്തിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതുമാണ്. ഇത്തരം ദമ്പതികളിലൊരാൾ മരിക്കുകയാണെങ്കിൽ അവരുടെ പങ്കാളിക്ക് 3000 രൂപയും അതുകൂടാതെ 1500 രൂപയും ലഭിക്കുന്നതാണ്.
അതായത് 4500 രൂപ പ്രതിമാസം അവർക്ക് ലഭിക്കുന്നതാണ്. 18 മുതൽ 40 വയസ്സ് പ്രായത്തിന് ഇടയിലുള്ള അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക്, അവരുടെ ഓരോ മാസവരുമാനം 15,000 രൂപയോ അതിൽ കുറവോ ആണെങ്കിൽ, അവർ ഇപിഎഫ്ഒ / ഇഎസ്ഐസി / എൻപിഎസ് അംഗങ്ങളല്ലാ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുകയാണെങ്കിൽ ഈ പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്.