കേരളത്തിലും ഒമിക്രോൺ സ്ഥിതീകരിച്ചു!! ഒമിക്രോണിനെ  പ്രതിരോധിക്കാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

കോവിഡ് വ്യാപനം പൂർണമായും വിട്ടുമാറാത്ത ഈ ഒരു സാഹചര്യത്തിൽ രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടി സ്ഥിരീകരിച്ചതോടെ ജനജീവിതം കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇപ്പോൾ കേരളത്തിലും ഒമിക്രോൺ സ്ഥിരീകരിക്കുകയാണ്.

യുകെയില്‍ നിന്നും എത്തിയ എറണാകുളം സ്വദേശിക്കാണ് ഇന്നലെ ഒമിക്രോണ്‍ പോസിറ്റീവ് സ്ഥിതീകരിച്ചത്. യുകെയില്‍ നിന്നും അബുദാബി വഴിയാണ് ഇയാൾ  ഡിസംബര്‍ ആറിന് കൊച്ചിയിൽ എത്തിയത്. വിമാനത്താവളത്തിൽ എത്തിയ ദിവസം നടത്തിയ കോവിഡ് പരിശോധനയിൽ ഇദ്ദേഹത്തിനും, ഭാര്യക്കും കോവിഡ് നെഗറ്റീവ് ആയിരുന്നു പരിശോധനാഫലം.

പക്ഷെ അടുത്ത ദിവസങ്ങളിലായി ഇയാൾ കോവിഡ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടർന്നാണ് വീണ്ടും പരിശോധന നടത്തിയത്. പരിശോധനയിൽ കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തുകയായിരുന്നു. അതിനുശേഷം  അദ്ദേഹത്തിന്റെ സാമ്പിളുകൾ വിശദമായ പരിശോധനക്കായി അയച്ചിട്ടുണ്ടായിരുന്നു. ഇതിലാണ് ഒമിക്രോണ്‍ പോസിറ്റീവായി സ്വീകരിച്ചത്.

സംസ്ഥാനത്ത് ഒമിക്രോണ്‍ സ്വീകരിച്ചതിനെത്തുടർന്ന് പൊതുജനങ്ങൾ എല്ലാവരും തന്നെ രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി നിർദേശിച്ചിട്ടുണ്ട്. കോവിഡിന്റെ മുൻ വകഭേദങ്ങളേക്കാൾ അപകടകാരിയായ ഒമിക്രോണിനെതിരെ ശക്തമായ പ്രതിരോധ മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്.

കോവിഡിനെ പ്രതിരോധിക്കാൻ വേണ്ടി ചെയ്ത് വന്നിട്ടുള്ള എല്ലാ പ്രതിരോധ മാർഗങ്ങളും കൂടുതൽ ശക്തമായിതന്നെ വീണ്ടും തുടരേണ്ടതായിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ശരിയായ രീതിയിൽ മാസ്ക് ധരിക്കുക, കൃത്യമായിട്ടുള്ള സാമൂഹിക അകലം പാലിക്കുക, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുക, കൈകൾ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസർ ഉപയോഗിച്ചുകൊണ്ടോ, സോപ്പ് ഉപയോഗിച്ചു കൊണ്ടോ വൃത്തിയാക്കി വയ്ക്കുക എന്നീ മുൻകരുതലുകളെല്ലാം നിർബന്ധമായും സ്വീകരിക്കേണ്ടതാണ്.

ഇനിയും രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ സമീപത്തുള്ള വാക്സിനേഷൻ സെന്ററിൽ നിന്നും വാക്സിൻ ലഭ്യത ഉറപ്പാക്കുക. രണ്ടു ഡോസ് വാക്സിൻ സ്വീകരിക്കുന്നതോടെ കോവിഡ് ബാധിച്ചാലുള്ള രോഗതീവ്രത കുറക്കാൻ സാധിക്കുന്നതായിരിക്കും.