സാധാരണ ടീവി എങ്ങനെ സ്മാർട്ട് ടീവിയാക്കി മാറ്റാം എന്ന് നോക്കാം. വളരെ എളുപ്പം !! ആർക്കും ചെയ്യാം..

കാലം മാറുന്നത് അനുസരിച്ച് സാങ്കേതിക വിദ്യകളും മാറുകയാണ്. സാധാരണ ടിവിയിൽ നിന്ന് സ്മാർട്ട് ടിവി വരെ ആയിരിക്കുന്നു. സ്മാർട്ട് ടിവികൾ ഇന്ന് ചുരുങ്ങിയത് 8000 രൂപ മുതൽ മുടക്കിയാൽ ലഭിക്കുന്നതാണ്. ഇത്തരം സ്മാർട്ട് ടിവി ഉപയോഗിച്ചുകൊണ്ട് ഓൺലൈൻ വീഡിയോസ് എന്നിങ്ങനെ നിരവധി കാര്യങ്ങൾ കാണാൻ സാധിക്കും. സാധാരണ ടിവികളെ അപേക്ഷിച്ച് സ്മാർട്ട് ടിവികൾക്ക് വില കൂടുതലാണ്. എങ്ങനെയാണ് സാധാരണ ടിവി സ്മാർട്ട് ടിവി ആക്കി മാറ്റാം എന്നാണ് ഇവിടെ പറയുന്നത്.

ഇന്നത്തെ തലമുറയിലെ ഓരോ വ്യക്തികളുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു സ്മാർട്ട് ടിവി വാങ്ങുക എന്നത്. എന്നാൽ ഒരു സ്മാർട്ട് ടിവി വാങ്ങാനുള്ള പണമില്ലാത്തതിനാൽ പലവരും സ്മാർട്ട് ടിവി വാങ്ങാറില്ല. ഒരു സ്മാർട്ട് ടിവി വാങ്ങുന്നതിന്റെ കാൽ ഭാഗം വില കൊടുത്ത് കൊണ്ട് എങ്ങനെയാണ് നമ്മുടെ സാധാരണ ടിവി സ്മാർട്ട്‌ ടിവിയാക്കി മാറ്റാം എന്ന് നോക്കാം.

ഓൺലൈൻ വീഡിയോസ് നമ്മുടെ ടിവി ഉപയോഗിച്ചുകൊണ്ട് കാണണമെങ്കിൽ പ്രധാനമായും വേണ്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്നാമതായി വേണ്ടത് നല്ലൊരു ഇന്റർനെറ്റ് സംവിധാനമാണ്. കുറഞ്ഞത് 4mbps വേഗതയുള്ള ഇന്റർനെറ്റ് കണക്ഷൻ ആയിരിക്കണം. രണ്ടാമതായി വേണ്ടത് ഒരു സ്ട്രീമിങ് ഡിവൈസാണ്. ഇത് രണ്ടും ഉണ്ടെങ്കിൽ കാര്യങ്ങൾ വളരെ എളുപ്പമാണ്. സ്മാർട്ട് ടിവിയിലൂടെ വീട്ടിലെ വൈഫൈ ഉപയോഗിച്ചുകൊണ്ട് ഇന്റർനെറ്റിലേക്ക് കണക്ട് ചെയ്യുന്നു. ചില സ്മാർട്ട്‌ ടിവികളിൽ മുന്നേ ഇൻസ്റ്റാൾ ആയി കുറച്ച് അപ്ലിക്കേഷനുകൾ ഉണ്ടാവുന്നതാണ്. അതിന് ഉദാഹരണമാണ് യൂട്യൂബ് ഹോട്ട്സ്റ്റാർ എന്നിങ്ങനെയുള്ളവ.

സാധാരണ ടിവി ഉപയോഗിക്കുന്ന വ്യക്തികൾ, അതായത് ഇന്റർനെറ്റ് സംവിധാനം കണക്ട് ചെയ്യാൻ പറ്റാത്ത ടിവിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു സ്ട്രീമിങ് ഡിവൈസ് ഉപയോഗിച്ചുകൊണ്ട് സാധാരണ ടീവി സ്മാർട്ട് ടിവിയാക്കി മാറ്റുവാൻ സാധിക്കുന്നതാണ്. സ്ട്രീമിങ് ഡിവൈസ് ഇലക്ട്രോണിക് ഷോപ്പുകളിൽ ആവശ്യാനുസരണം ലഭിക്കുന്നതാണ്. ഇതിനുദാഹരണമാണ് ആമസോൺ സ്റ്റിക്, ആൻഡ്രോയ്ഡ് ടിവി ബോക്സ്, ആപ്പിൾ ടിവി എന്നിവ. നമ്മുടെ കയ്യിലുള്ള പണത്തിനനുസരിച്ച് ഇഷ്ടമുള്ള സ്ട്രീമിംഗ് ഡിവൈസ് വാങ്ങാവുന്നതാണ്.

ഇത്തരം സ്ട്രീമിങ് ഡിവൈസ് വാങ്ങിച്ച് ശേഷം ടിവിയുമായി കണക്ട് ചെയ്യാവുന്നതാണ്. ഇവിടെ ഈ സ്ട്രീമിങ് ഡിവൈസാണ് ടിവി ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നത്. ഇത്തരം സ്ട്രീമിംഗ് ഡിവൈസുകൾ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആണ് സാധാരണ കാണുന്നത്. സ്ട്രീമിങ് ഡിവൈസ് കണക്ട് ചെയ്തതിന് ശേഷം ടിവി ഓൺ ആകുമ്പോൾ ഒരു സ്മാർട്ട് ടിവി എങ്ങനെയാണ് ഉള്ളത് അതേപോലെയാണ് കാണുക. ആദ്യമായാണ് ടിവിയിലേക്ക് ഇത്തരമൊരു സ്ട്രീമിംഗ് ഡിവൈസ് കണക്ട് ചെയ്യുന്നത് എങ്കിൽ, ഇതിൽ നമ്മുടെ വീട്ടിലെ വൈഫൈയുടെ പാസ്സ്‌വേർഡ് നൽകേണ്ടതാണ്.

മറ്റൊരു രീതിയിൽ ടിവിയിൽ ഓൺലൈൻ വീഡിയോസ് കാണുന്ന സംവിധാനം എന്ന് പറയുന്നത് കാസ്റ്റിംഗ് ആണ്. ടിവിയും മൊബൈലും കളക്ട് ചെയ്തിരിക്കുന്നത് ഒരേ വൈഫൈയിൽ തന്നെയാണെങ്കിൽ നമ്മുടെ മൊബൈലിലെ യൂട്യൂബ് അപ്ലിക്കേഷനിൽ കാണുന്ന വീഡിയോയുടെ മുകൾഭാഗത്തായി കാസ്റ്റ് ബട്ടൻ കാണാൻ സാധിക്കും.

അതിൽ നമ്മുടെ ടിവിയുടെ പേര് അടിച്ചു കൊടുക്കുമ്പോൾ നമ്മുടെ മൊബൈലിൽ ഏതു വീഡിയോയാണ് കാണുന്നതെങ്കിലും അത് ടിവിയിൽ കാണാൻ സാധിക്കുന്നതാണ്. യൂട്യൂബ് പോലെയുള്ള മറ്റു പ്രമുഖ അപ്ലിക്കേഷനുകളും കാസ്റ്റിംഗ് സംവിധാനം നൽകുന്നുണ്ട്.