ഡിസംബർ മാസത്തിൽ ഒരു കിറ്റിന് പകരം രണ്ടു കിറ്റുകളാണ് ഒരു റേഷൻ കാർഡിന് ലഭിക്കുക. കൂടുതൽ വിവരങ്ങൽ അറിയുക.

സംസ്ഥാനത്ത് നിലവിൽ എഎവൈ ബിപിഎൽ എപിഎൽ നീല വെള്ള തുടങ്ങിയ നിരവധി കാർഡുകൾ ഉണ്ട്. വിവിധങ്ങളായ അനുകൂല്യങ്ങൾ കാർഡിന്റെ നിറത്തിന്റെ അടിസ്ഥാനത്തിൽ സാധാരണക്കാർക്ക് ലഭിക്കുമ്പോൾ, നാല് മാസത്തേക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുവാനായി സംസ്ഥാന സർക്കാർ തീരുമാനിക്കുകയുണ്ടായി.

ഇലക്ഷൻ പശ്ചാത്തലത്തിൽ അത് വളരെ വേഗം പൂർതീകരിക്കേണ്ടത് ആയതുകൊണ്ട് തന്നെ നിലവിൽ നവംബർ മാസത്തെ കിറ്റ് വിതരണം, ഡിസംബർ മാസം ആദ്യത്തെ രണ്ടാഴ്ചകളിലാണ് നടത്തുക. അങ്ങനെ വരുമ്പോൾ ഡിസംബർ മാസത്തെ കിറ്റുകൾ ഉൾപ്പെടെയാണ് ഇപ്പോൾ നമ്മുടെ കൈകളിലേക്ക് എത്തിച്ചേരുവാൻ പോകുന്നത്.

അതായത് നമ്മുടെ കൈകളിലേക്ക് രണ്ട് കിറ്റുകൾ ലഭിക്കും. ക്രിസ്മസ് കാലത്തെ സ്പെഷ്യൽ കിറ്റിൽ വിതരണം ചെയ്യുവാൻ ഉദ്ദേശിച്ചിരുന്ന രണ്ട് ഖദർ മാസ്കുകൾ ഉൾപ്പെടുന്ന കിറ്റിൽ നിന്ന് ഖദർ മാസ്ക്കുകൾ പിൻവലിച്ചിട്ടുണ്ട്.

ആദ്യം പറഞ്ഞത് അനുസരിച്ച് ഡിസംബർ മാസത്തെ കിറ്റിൽ 11 ഇനങ്ങൾ ആയിരുന്നു ലഭക്കേണ്ടത്. എന്നാൽ ഇനി പത്ത് ഇനങ്ങൾ ആയിരിക്കും ലഭിക്കുക. 10 ഇനങ്ങൾ ഉൾപ്പെടുന്ന ക്രിസ്മസ് കാലത്തെ സ്പെഷ്യൽ കിറ്റ് ഡിസംബർ മാസം മൂന്നാം തീയതി വ്യാഴാഴ്ച മുതൽ കൈകളിലേക്ക് എത്തും.

നവംബറിലെ കിറ്റിൽ എട്ട് ഇനങ്ങൾ ആയിരിക്കും ലഭിക്കുക. കാർഡിന്റെ നിറത്തിന്റെ അടിസ്ഥാനത്തിലും നമ്പർ ക്രമത്തിലുമാണ് ഒക്ടോബർ മാസത്തിലെ കിറ്റ് വിതരണം നടത്തിയിരുന്നത്. എന്നാൽ നവംബർ മാസത്തിലെ കിറ്റ് വിതരണത്തിന് വേണ്ടി എല്ലാ കാർഡ് ഉടമകൾക്കും ഒരേ സമയം കിറ്റ് വാങ്ങാവുന്നതാണ്. ഇലക്ഷൻ കാലയളവിൽ കിറ്റ് വിതരണം വളരെ വേഗത്തിൽ നടത്തേണ്ടതിനാലാണ് ഇത്തരമൊരു സംവിധാനത്തിലേക്ക് കടക്കുന്നത്.