സംസ്ഥാനത്തെ ഡിസംബർ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സംസ്ഥാനത്ത് ഇപ്പോൾ വിവിധ മാസങ്ങളിലെ കിറ്റുകൾ ആണ് റേഷൻകടകൾ വഴി കൊടുത്ത് കൊണ്ടിരിക്കുന്നത്. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിനായി ഉള്ള തുണിസഞ്ചി ലഭിക്കാത്ത കാരണങ്ങളാൽ മൂലം ഒക്ടോബർ മാസത്തിലെ കിറ്റ് പോലും പലയിടത്തും എത്തിയിട്ടില്ല. അതിനാൽ ഡിസംബർ അഞ്ചുവരെ ഒക്ടോബർ മാസത്തിലെ കിറ്റുകളും വിതരണം ചെയ്യുമെന്ന് നേരത്തെ അറിയിപ്പ് വന്നിരുന്നു.
നവംബർ മാസത്തിലെ കിറ്റ് വിതരണവും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ പുതിയതായി സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചിരിക്കുന്നത് ക്രിസ്മസ് കിറ്റ് വിതരണം ഡിസംബർ മാസം മൂന്നാം തീയതി മുതൽ ആരംഭിക്കുമെന്നാണ്. 11 ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള കിറ്റാണ് ഡിസംബർ മാസത്തിൽ വിതരണം നടത്തുക.
നവംബർ മാസത്തിലെ കിറ്റിൽ 8 ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. ഡിസംബർ മാസത്തിലെ കിറ്റിൽ കടല 500ഗ്രാം, പഞ്ചസാര 500 ഗ്രാം, ചെറുപയർ ഉഴുന്ന് 500ഗ്രാം, നുറുക്ക് ഗോതമ്പ് ഒരു കിലോ, വെളിച്ചെണ്ണ അരലിറ്റർ, മുളകുപൊടി 250 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, തേയില 250ഗ്രാം, ഖദർ മാസ്ക്ക് രണ്ടെണ്ണം, തുണിസഞ്ചി ഒരെണ്ണം എന്നിവ അടങ്ങുന്നതാണ് ക്രിസ്തുമസ് കിറ്റ്.
കേരള റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ കടകൾ വഴി ഈ കിറ്റുകൾ ലഭിക്കുന്നതായിരിക്കും. സംസ്ഥാനത്ത് ഇലക്ഷൻ നടക്കുന്നത് കണക്കിലെടുത്ത് പരമാവധി വേഗത്തിൽ കിറ്റ് വിതരണം നടപ്പാക്കുവാൻ ആണ് പരിശ്രമിക്കുന്നത്.
തുണിസഞ്ചി ക്ഷാമം പോലെയുള്ള കാരണങ്ങളാൽ മുൻ മാസങ്ങളിൽ പറഞ്ഞിരുന്ന തീയതികളിൽ എല്ലാവർക്കും കിറ്റുകൾ ലഭിച്ചിരുന്നില്ല. അതിനാൽ ക്രിസ്തുമസ് കിറ്റ് എന്ന് അറിയപ്പെടുന്ന ഡിസംബർ മാസത്തിലെ കിറ്റ് നിങ്ങളുടെ റേഷൻകടകളിൽ കിറ്റുകൾ എത്തുന്നത് അനുസരിച്ച് എല്ലാവരും കിറ്റുകൾ കൈപ്പറ്റുക.