ക്രിസ്മസ് എത്തുന്നതിന് മുൻപ് തന്നെ വീട് ലൈറ്റ് ഉപയോഗിച്ച് അലങ്കരിച്ചു; വീട്ടുകാർക്ക് 75,000 രൂപ ഫൈൻ!!

ജാതിമതഭേദം ഇല്ലാതെ തന്നെ എല്ലാ ആളുകളും ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ് ക്രിസ്മസ്. ഡിസംബർ മാസം ആരംഭിച്ചതോടെ ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സ്കൂളുകൾക്കും, കോളേജുകൾക്കും ക്രിസ്മസ് പ്രമാണിച്ച് അവധി നൽകിയും, കേക്ക് മുറിച്ചുമെല്ലാം ആണ് നമ്മൾ പൊതുവേ ക്രിസ്മസ് ആഘോഷിക്കുന്നത്.

  അതുകൂടാതെ എല്ലാവരും അവരുടെ വീടുകളിൽ ക്രിസ്മസ് ആഘോഷിക്കുന്നതിന് വേണ്ടി വീടും, പരിസരവും ലൈറ്റ് ഇട്ട് അലങ്കരിക്കുകയും, നക്ഷത്രങ്ങൾ തുക്കുകയും ചെയ്യാറുണ്ട്. എന്നാൽ ക്രിസ്മസ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ ഭാഗമായി വീട്ടിൽ ലൈറ്റ് ഇട്ടതിനെ തുടർന്ന് വീട്ടുകാർക്ക് പിഴ ഈടാക്കിയിരിക്കുകയാണ്.

യു.എസിലെ ഫ്‌ളോറിഡയിലാണ് ഈ സംഭവം നടന്നത്. ക്രിസ്മസ് എത്തുന്നതിന് മുമ്പ് തന്നെ വീട് ലൈറ്റുകൾ ഇട്ടുകൊണ്ട് അലങ്കരിച്ചു എന്നതാണ് ഫൈൻ ഈടാക്കാൻ കാരണം. 75,000 രൂപയാണ് ലൈറ്റുകൾ തെളിയിച്ചത് കൊണ്ട് വീട്ടുകാരിൽ നിന്നും പിഴയായി ഈടാക്കിയത്.

ക്രിസ്മസ് ആഘോഷിക്കുവാൻ വേണ്ടി വീടിന്റെ മുറ്റം അലങ്കരിക്കുവാൻ വേണ്ടി ഈ വീട്ടുകാർ ഒരു കമ്പനിക്ക് കരാർ നൽകിയിരുന്നു. അത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഈ വീട്ടുടമസ്ഥന് അവരുൾപെടുന്ന കമ്മ്യൂണിറ്റി അസോസിയേഷനില്‍ നിന്നും ഒരു കത്ത് കിട്ടുകയുണ്ടായി.

അതിൽ ഇപ്പോൾ നടത്തിയ ഡെക്കറേഷന്‍ വർക്കുകളും, ലൈറ്റുകൾ അലങ്കരിച്ചതുമെല്ലാം നിയമ ലംഘനമാണ് എന്നും, ക്രിസ്മസ് ആഘോഷിക്കാൻ ഇനിയും ഒരുപാട് സമയം ഉള്ളപ്പോൾ വളരെ മുൻപ് തന്നെ ഡെക്കറേഷൻ വർക്കുകൾ നടത്തിയതിന്റെ പേരിൽ 75,000 രൂപ പിഴ ചുമത്തുന്നു എന്നുമാണ് ഉണ്ടായിരുന്നത്.

ഇവരുടെ അയൽക്കാർ തന്നെയാണ് ഈ ലൈറ്റുകൾ ഡെക്കറേഷൻ ചെയ്തതിന് ആദ്യമായി പരാതി നൽകിയത്. നവംബർ ആറിനാണ് വീട്ടുകാർ വീട് ലൈറ്റ് ഉപയോഗിച്ച് അലങ്കരിച്ചത്. കഴിഞ്ഞ ക്രിസ്മസ് സീസണിൽ തന്നെ തങ്ങൾ ഈ ലൈറ്റുകൾ ബുക്ക് ചെയ്തതാണെന്നും, എന്നാൽ കമ്പനി ഇവർക്ക് നൽകിയ ഡേറ്റ് നവംബർ ആറിന് ആണെന്നുമാണ് വീട്ടുകാർ ഈ സംഭവുമായി ബന്ധപ്പെട്ട് പറഞ്ഞത്.