മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ചൈന ഇന്ത്യയിൽ നിന്നുമുള്ള അരി ഇറക്കുമതി പുനർ ആരംഭിച്ചു. കുറഞ്ഞ വിലയിൽ അരി നൽകാം എന്ന ഇന്ത്യയുടെ വാഗ്ദാനവും മറ്റു വിതരണ ശൃംഖലകൾ കുറഞ്ഞതിനാലും ആണ് ചൈന ഇന്ത്യയെ സമർപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയും. ഏറ്റവും കൂടുതൽ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയുമാണ്. ഏകദേശം നാല് മില്യൺ ടൺ വർഷം തോറും ചൈന ഇറക്കുമതി ചെയ്യുന്നുണ്ട്.
അരിയുടെ ഗുണനിലവാര പ്രശ്നം ചൂണ്ടി കാണിച്ചാണ് നേരത്തെ ഇന്ത്യയിൽ നിന്നുമുള്ള അരി ചൈന വാങ്ങാതെ ഇരുന്നത്. അതിർത്തികളിലെ തർക്കം രണ്ട് രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളിലേക്ക് നീങ്ങിയ വേളയിലാണ് ചൈനയുമായുള്ള ഇന്ത്യയുടെ പുതിയ വ്യാപാര ബന്ധം.
അരിയുടെ ഗുണനിലവാരം വിലയിരുത്തിയശേഷം അടുത്ത വർഷം ചൈന കൂടുതൽ അരി ഇന്ത്യയിൽ നിന്ന് വാങ്ങുമെന്ന് അരി കയറ്റുമതി സംഘടനാ പ്രസിഡന്റ് ബി.വി.കൃഷ്ണ രാവു വ്യക്തമാക്കി.
ഒരു ടണ്ണിന് ഏകദേശം 300 ഡോളർ എന്ന നിരക്കിൽ ഒരു ലക്ഷം ടൺ അരി ഡിസംബർ ഫെബ്രുവരി മാസങ്ങളിൽ കയറ്റുമതി ചെയ്യുവാനാണ് വ്യാപാരികൾ കരാറുണ്ടാക്കിയത് എന്ന് അധികൃതർ അറിയിച്ചു. ചൈനയുടെ പരമ്പരാഗത വിതരണക്കാരായ തായ്ലൻഡ് വെയ്റ്റ്നം മ്യാന്മാർ പാകിസ്ഥാൻ എന്നിവിടങ്ങളിൽ കയറ്റുമതിക്കായി മിച്ച വിതരണം പരിമിതിയാണ്.
ഇന്ത്യൻ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ രാജ്യങ്ങളിൽ ടണ്ണിന് കുറഞ്ഞത് 30 ഡോളർ കൂടുതലാണ് എന്ന് അരി വ്യാപാരികൾ പറയുന്നു.