ഒരു വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കേരള സർക്കാർ നൽകുന്ന 50000 രൂപ സഹായ പദ്ധതി

ഒരു വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കേരള സർക്കാർ ധനസഹായം നൽകുന്ന ഒരു പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ സ്കീമിന് കീഴിൽ Rs. 50,000 രൂപ വരെ ലഭിക്കും. സ്കീമിന് അപേക്ഷിക്കാൻ അർഹതയുള്ളവർ, ആവശ്യമായ രേഖകൾ, എങ്ങനെ അപേക്ഷിക്കണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് ഈ ലേഖനം മുഴുവൻ വായിക്കുക.

ഇന്നത്തെ സാഹചര്യത്തിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങൾക്ക് ഏറെ പ്രയോജന പ്പെടുന്ന ഒരു പദ്ധതിയാണ് ഇത്. ഇൗ കുടുംബങ്ങളിലെ കുട്ടികൾക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുകയും തുടർന്ന് ചികിത്സ അവശ്യമായി വരികയും ചെയ്താൽ അപേക്ഷിക്കാവുന്ന ഒരു നല്ല പദ്ധതിയാണ് ഇത്.

വ്യക്തമായി പറഞ്ഞാൽ ശാരീരിക ചികിത്സ ആവശ്യമുള്ള കുട്ടികളെ സഹായിക്കുന്നതിനായി സർക്കാർ രൂപീകരിച്ച പദ്ധതിയാണ് “തലോലം” എന്ന പേരിൽ അറിയപ്പെടുന്നത്. 1 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ഈ സേവനം ലഭ്യമാകുന്നത്. ഈ തുക മിക്കവാറും എല്ലാ രോഗങ്ങൾക്കും ലഭ്യമാണ്. ചികിത്സയ്ക്ക് ആവശ്യമായ തുക 50,000 നും മുകളിലാണ് എങ്കിൽ ഇതിനുള്ള അപേക്ഷ ലഭിക്കുന്ന പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് അർഹതപ്പെട്ടതാണ് എന്ന് കണ്ട് കഴിഞ്ഞാൽ താമസം കൂടാതെ ഈ തുക ലഭിക്കും. കേരളത്തിൽ താമസിക്കുന്നവർക്കാണ് ഇവിടെ അപേക്ഷിക്കാൻ കഴിയുന്നത്.

അപേക്ഷിക്കുന്ന കുട്ടിയുടെ മാതാപിതാക്കൾ എപി‌എൽ അല്ലെങ്കിൽ ബി‌പി‌എൽ അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗത്തിൽപ്പെട്ടയാളാണെങ്കിലും അപേക്ഷിക്കാം. ശസ്ത്രക്രിയ, വൃക്ക, ഹൃദ്രോഗം, ഹീമോഫോബിയ, ജനന വൈകല്യങ്ങൾ, ന്യൂറോ ഡെവലപ്മെന്റൽ വൈകല്യം തുടങ്ങിയ അസുഖങ്ങൾക്ക് ഈ സഹായം ലഭ്യമാണ്.

കേന്ദ്ര സർക്കാരിന് കീഴിലുള്ള സാമൂഹ്യനീതി വകുപ്പാണ് പദ്ധതി നടത്തുന്നത്. അപേക്ഷിക്കാനുള്ള അപേക്ഷാ ഫോം പൂർണ്ണമായും പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകളുമായി ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ട്‌ അപേക്ഷ സമർപ്പിക്കുക. കുട്ടിയുടെ പേരിലാണ് അപേക്ഷ സമർപ്പിക്കുന്നതിന് എങ്കിൽ കുട്ടിക്ക് ആധാർ കാർഡ് നിർബന്ധമാണ്. ആധാർ കാർഡ് കുട്ടിക്ക് ഇല്ലെങ്കിൽ അത് എത്രയും പെട്ടന്ന് എടുത്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ആധാർ കാർഡിന്റെ പകർപ്പ്, വിലാസ തെളിവ്, രക്ഷാകർതൃ വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, കുട്ടികളുടെ മെഡിക്കൽ റിപ്പോർട്ട് എന്നിവ സഹിതം സമർപ്പിക്കുക. ഇതിനെക്കുറിച്ച് അറിയാത്ത സുഹൃത്തുക്കളുമായി ഇതിനെക്കുറിച്ച് പങ്കിടുക. തീർച്ചയായും ഇത്തരം വാർത്തകളും പദ്ധതികളും കൂടുതൽ ആളുകൾക്ക് അറിയില്ല. അതിനാൽ തന്നെ ഇത്തരം നല്ല പദ്ധതികൾ ആവശ്യക്കരിലേക്ക് എത്തുന്നതും കുറവാണ്. അതിനാൽ ഇത് പരമാവധി ആളുകളിലേക്ക് ഷെയറിംഗ് ചെയ്യുക.