ചിക്കൻ ഡോനട്ട് നമുക്ക് വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. എന്തൊരു സ്വാദ് ആണെന്നോ..

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമാണ് ചിക്കൻ കൊണ്ടുള്ള വിഭവങ്ങൾ. എല്ലാവരും പുറത്തുനിന്നു വാങ്ങി കഴിക്കുന്ന ഒരു സ്വാദിഷ്ടമായ ഒരു വിഭവം പരിചയപ്പെടാം. ഇത് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. അതെ ചിക്കൻ കൊണ്ട് വളരെ രുചികരമായ ഡോനട്ട് നമുക്ക് ഉണ്ടാക്കാം. വളരെ രുചികരമായ സ്നാക്സാണിത്. ഇതിന് എന്തൊക്കെ വേണമെന്ന് നമുക്ക് നോക്കാം.

ചിക്കൻ – 400 ഗ്രാം, ഉരുളക്കിഴങ്ങ് – 2, ഉള്ളി – 1, പച്ചമുളക് – 2, മല്ലിപ്പ്, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 2 ടീസ്പൂൺ, ഖരം മസാല – അര ടീസ്പൂൺ, ജീരകപ്പൊടി – അര ടീസ്പൂൺ, മുളക് പൊടി – 1 ടീസ്പൂൺ, മല്ലിപ്പൊടി – അര ടീസ്പൂൺ, മഞ്ഞൾ – ഒരു നുള്ള്, കുരുമുളക് പൊടി – കാൽ ടീസ്പൂൺ, കോൺഫ്ലോർ – 1 ടേബിൾ സ്പൂൺ, മൈദ – 2 ടേബിൾ സ്പൂൺ, മുട്ട – 1, ഉപ്പ്, മല്ലി ചപ്പ്, ബ്രെഡ് പൊടി, മുട്ട വേറെ – 2, ഉപ്പ്. ഇത്രയും സാധനങ്ങൾക്കൊണ്ട് നമുക്ക് തയ്യാറാക്കിയെടുക്കാം.

ആദ്യം ഉരുളക്കിഴങ്ങ്  കുക്കറിൽ ഇട്ട് വേവിച്ചെടുക്കുക. പിന്നെ മിക്സിയുടെ ജാറിൽ ചിക്കൻ കൊട്ടില്ലാത്തതും, ഉള്ളി അരിഞ്ഞത്, പച്ചമുളക്, മല്ലിപ്പ്, ഉരുളക്കിഴങ്ങ് വെന്തത് തൊലി കളഞ്ഞത് ,ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്, ഖരം മസാല, വറുത്തെടുത്ത ജീരകപ്പൊടി ,മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി ,മല്ലി പ്പൊടി, മുട്ടയുടെ മഞ്ഞ, കോൺ ഫ്ലോർ, മൈദ,ഉപ്പിട്ട് മിക്സിയിൽ ഇട്ട് അരച്ചെടുക്കുക. അതെടുത്ത് വയ്ക്കുക. പിന്നീട് ഒരു പാത്രത്തിൽ 2മുട്ടയും കൂടാതെ നേർത്തെ എടുത്ത മഞ്ഞയുടെ വെള്ളയും ഇട്ട് മിക്സാക്കി വയ്ക്കുക. പിന്നെ ഒരു പാത്രത്തിൽ ബ്രെഡ് പൊടി എടുത്തു വയ്ക്കുക. കുറച്ച് എണ്ണ.

ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോഴേക്കും നമ്മൾ മിക്സിയിൽ അടിച്ചെടുത്ത മിക്സ് ഓരോ ഉരുളകളാക്കി വയ്ക്കുക. കൈയ്യിൽ കുറച്ച് എണ്ണ തടവി കൈയിൽ വച്ച് പരത്തുക. ഉഴുന്നുവട ഷെയ്പ്പിൽ ഹോളാക്കുക. കാണുമ്പോൾ ഉഴുന്നുവട പോലെയുണ്ടാവും. പിന്നീട് മുട്ടയിൽ മുക്കി ബ്രഡ് പൊടിയിൽ ഇട്ട്  ചൂടായ എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക. രണ്ടു വശവും മറച്ചിടുക. നല്ല സൂപ്പർ ചിക്കൻ ഡോനട്ട് റെഡി. എല്ലാവരും ഒന്നു തയ്യാറാക്കി നോക്കൂ. ടൊമാറ്റോ സോസ് കൂട്ടി കഴിച്ചു നോക്കു. അപാര രുചിയാണ് ഇതിന്. കഴിയുമെങ്കിൽ എല്ലാവരും വേഗം ഉണ്ടാക്കിക്കോളു.