നമ്മളോരോരുത്തരും വീടുകളിൽ ഗ്യാസ് സിലിണ്ടറുകൾ വാങ്ങാറുള്ളതാണ്. നമ്മൾ വാങ്ങുന്ന ഈ ഗ്യാസ് സിലിണ്ടറുകളുടെ കാലാവധി കഴിഞ്ഞതാണോ എന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഉണ്ടാകില്ല, കാരണം ഇന്നും ഭൂരിഭാഗം ജനങ്ങൾക്കും ഇക്കാര്യം എങ്ങനെയാണ് നോക്കേണ്ടത് എന്ന് അറിയുകയില്ല. അതുകൊണ്ടുതന്നെ എങ്ങനെയാണ് ഗ്യാസ് സിലിണ്ടറുകളുടെ കാലാവധി കഴിഞ്ഞതാണോ എന്ന് നോക്കാം.
കാലാവധി കഴിഞ്ഞിരിക്കുന്നു ഗ്യാസ് സിലിണ്ടറുകൾ വളരെ ആപത്ത് ഏറിയതും, ഏതു സമയത്തു വേണമെങ്കിലും അപകടം വരുത്തി വയ്ക്കാവുന്നതാണ്. നമുക്ക് വീടുകളിൽ ലഭിക്കുന്ന ഗ്യാസ് സിലിണ്ടറിൻ മേൽ ഒരു കോഡ് പതിപ്പിച്ചത് കാണാൻ സാധിക്കും.
ഈ പതിപ്പിച്ചിരിക്കുന്ന കോഡുകൾ വെറും 3 അക്കമല്ലാ. മറിച്ച് തന്നിരിക്കുന്ന ഗ്യാസ് സിലിണ്ടറുകൾ എത്ര നാൾ കൂടി ഉപയോഗിക്കാം എന്ന് സൂചിപ്പിക്കുന്നതാണ്. ഗ്യാസ് സിലിണ്ടറുകളുടെ കാണുന്ന കോഡിൽ ആദ്യത്തെ അക്ഷരം ” A “മുതൽ ” D ” വരെ ആകാം.
ഇതിൽ “A” ആണ് വരുന്നതെങ്കിൽ ജനുവരി ഫെബ്രുവരി മാർച്ച് മാസങ്ങളെ സൂചിപ്പിക്കുന്നു. “B” ആണ് വരുന്നതെങ്കിൽ ഏപ്രിൽ മെയ് ജൂൺ മാസങ്ങളേ സൂചിപ്പിക്കുന്നു. “C” ആണ് വരുന്നതെങ്കിൽ ജൂലൈ ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളേ സൂചിപ്പിക്കുന്നു. ” D” ആണ് വരുന്നതെങ്കിൽ ഒക്ടോബർ നവംബർ ഡിസംബർ മാസങ്ങളേ സൂചിപ്പിക്കുന്നു.
അവസാനം വരുന്ന രണ്ട് അക്ഷരങ്ങൾ കൊല്ലവർഷത്തെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് ” B19 ” എന്നാണ് ഗ്യാസ് സിലിണ്ടറിൻമേൽ എഴുതിയതെങ്കിൽ ജൂൺ 2019 ആണ് ഗ്യാസ് സിലിണ്ടറിന്റെ അവസാന തിയ്യതി എന്ന് മനസ്സിലാക്കാം.
ഇങ്ങനെ ഇനി മുതൽ ഗ്യാസ് സിലിണ്ടറുകൾ വാങ്ങുമ്പോൾ അവസാന കാലാവധിയും കൂടി മനസ്സിലാക്കിക്കൊണ്ട് വാങ്ങണം. നമ്മളായി വിളിച്ചു വരുത്തുന്ന അപകടങ്ങൾ പരമാവധി ഒഴിവാക്കാം. നിങ്ങൾക്ക് ഇത് ഉപകാരപ്പെടുകയാണെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കുക.