ഓണത്തിന് ദുരിതമനുഭവിക്കുന്നവർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാന്ത്വന പദ്ധതികൾ. സൗജന്യ കിറ്റുകളും 2000 രൂപയും നിങ്ങൾക്ക് ലഭിക്കും

സാമ്പത്തിക ഞെരുക്കത്തിന്റെ ഈ സമയത്ത് സാധാരണക്കാർക്ക് വളരെയധികം ആശ്വാസം പകരുന്ന നിരവധി പദ്ധതികളും ആനുകൂല്യങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. അവയിൽ പലതും അർഹരായവർക്ക്‌ ലഭിച്ചവയും ആണ്. എന്നാൽ ഈ ഓഗസ്റ് മാസത്തിൽ ഓണത്തിന് മുന്നോടിയായി അവതരിപ്പിച്ച ചില ആനുകൂല്യങ്ങളിൽ ഏതൊക്കെയാണെന്ന് എല്ലാവരും അറിഞ്ഞിരിക്കുക. ഇതിൽ കിസാൻ സമൻ ഫണ്ട് വഴി സാധാരണക്കാർക്ക് 2000 രൂപ നൽകുന്ന പദ്ധതിയാണ്. ഈ പദ്ധതിയിൽ നിങ്ങൾ അർഹനാണോ എന്ന് അറിയുവാൻ നിങ്ങളുടെ അടുത്തുള്ള തദ്ദേശ സ്വയമ് വകുപ്പ് മുഖേനയോ അക്ഷയ ഓൺലൈൻ സംവിധാനം വഴിയോ അന്വേഷിക്കുക. ഓഗസ്റ് മാസം അവസാനത്തോടെ തന്നെ അർഹരായ എല്ലാവർക്കും ഈ തുക അക്കൗണ്ടുകളിൽ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഏതെങ്കിലും വിധത്തിൽ അക്കൗണ്ടുകൾ തടസ്സപ്പെടുകയാണെങ്കിൽ ഈ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യില്ല. അതിനാൽ ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്കോന്നും ഇല്ലെന്നു തീർച്ചപ്പെടുത്തുക.

കൂടാതെ, റേഷൻ കാർഡിലെ മുൻ‌ഗണനാ പട്ടികയിൽ ഉള്ള ബി‌പി‌എൽ, എ‌എ‌വൈ കാർ‌ഡ് ഉടമകൾക്ക് ഗാരിബ് കല്യാൺ അന്ന യോജന പദ്ധതിയിലൂടെ ഒരാൾക്ക് 5 കിലോ അരിയും ഒരു റേഷൻ കാർഡിന് 1 കിലോ ധാന്യവും ലഭിക്കും. കഴിഞ്ഞ മാസം ധാന്യം കിട്ടാൻ ബാക്കിയുള്ളവർക്ക് ഈ മാസം ലഭിക്കാതെ പോയ ധാന്യം ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. കൂടാതെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഫുഡ് കിറ്റുകളും വിതരണം ചെയ്യും. കുട്ടികൾക്ക് ഉച്ചഭക്ഷണ കിറ്റുകൾ കൊടുക്കുന്ന രൂപത്തിലാണ് കിറ്റുകൾ നല്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ വിശദാംശം അറിയാനായി കുട്ടികളുടെ വിദ്യാലയങ്ങളിലെ അധികൃതരുമായി ബന്ധപ്പെടുക.

ഈ ആനുകൂല്യങ്ങൾക്ക് പുറമേ, ഓണത്തിന്റെ സമയത്ത് എൺപത്തി എട്ട് ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷണ ധന്യ കിറ്റുകൾ വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇവയും സൗജന്യമായിട്ടാണ് വിതരണം ചെയ്യുന്നത്. ഈ കിറ്റുകൾ വിതരണം ചെയ്യുന്നത് ഓഗസ്ററ് ആദ്യ വരങ്ങളിൽ ആരംഭിക്കും.

ഓണക്കാലത്തെ ഈ സർക്കാർ പദ്ധതികളെകുറച്ചു കൂടുതൽ അറിയാനായി താഴെ കൊടുത്തിരിക്കുന്ന വിഡിയോ കാണുക. ഇതിനെക്കുറിച്ചു എന്തെകിലും സംശയങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക.ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ കൂട്ടുകാർക്ക് ലഭിക്കാനായി ഈ പോസ്റ്റ് ഷെയർചെയ്യുക.