കുടുംബത്തിൽ രണ്ടു പേർക്ക് മാസം 6000 രൂപ വരെ ലഭിക്കുന്ന കേന്ദ്ര സർക്കാർ സഹായ പദ്ധതി. മാസം 110 രൂപ അടച്ചാൽ മതി

ശ്രം യോഗി മൻധൻ യോജന എന്ന് കേന്ദ്ര സർക്കാരിന്റെ പദ്ധതിയെ കുറിച്ച് എല്ലാവർക്കും അറിവുള്ളതായിരിക്കുമല്ലോ. നിലവിൽ കേരള സംസ്ഥാനത്തും അക്ഷയ ജനസേവ കേന്ദ്രങ്ങളിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ആധാർ അതോടൊപ്പം തന്നെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് എന്നിവ സബ്മിറ്റ് ചെയ്താണ് ഈ പദ്ധതിയുടെ ഭാഗമാകേണ്ടത്. ഓ. ടി. പി വെരിഫിക്കേഷൻ ഉള്ളതു കൊണ്ട് തന്നെ രജിസ്ട്രേഡ് ഫോൺ കൂടി കൈയിൽ കരുതാൻ ശ്രമിക്കുക.

അസംഘടിത തൊഴിൽ മേഖലയിൽ ഉള്ള എല്ലാവർക്കും ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും. കാർഷിക മേഖലയിൽ ഉള്ളവരോ, കർഷകത്തൊഴിലാളികൾ ആയിട്ടുള്ളവരോ, ചുമട്ടുതൊഴിലാളികൾ ആയിട്ടുള്ളവരോ തുടങ്ങി വിവിധങ്ങളായിട്ടുള്ള തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന, അസംഘടിത മേഖലയായി പരിഗണിച്ചിരിക്കുന്ന, അതുപോലെ തന്നെ പി. എഫ്. എം തുടങ്ങി മറ്റു ആനുകൂല്യങ്ങൾ ഇല്ലാത്താവർക്കും ഈ പദ്ധതിയുടെ ഭാഗം ആകാൻ സാധിക്കുന്നതാണ്.

ഒരുപാട് ആളുകൾക്ക് ഇതിന്റെ പ്രയോജനങ്ങൾ ലഭിക്കുമ്പോൾ നിലവിൽ പി. എഫ്. എം, ഇ. എസ്. ഐ തുടങ്ങിയ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്കും അതോടൊപ്പം തന്നെ ഒന്നര കോടിക്ക് മുകളിൽ ടേൺ ഓവർ ഓവർ ഉള്ള ബിസിനസ് സംരംഭങ്ങൾ നടത്തുന്ന ആളുകൾക്കും ഒന്നും ഈ പദ്ധതിയുടെ അനുകൂല്യങ്ങൾ കൈപ്പറ്റാൻ സാധിക്കുകയില്ല. ഇതിനോടൊപ്പം തന്നെ കേന്ദ്ര സർക്കാരിന്റെ മറ്റ് ഏതെങ്കിലും പെൻഷൻ പദ്ധതികളിൽ അംഗം ആയിട്ടുള്ളവർക്കും ശ്രം യോഗി മൻധൻ യോജന എന്ന ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയില്ല.

18 വയസ്സു മുതൽ 40 വയസ്സുവരെ പ്രായമുള്ളവർക്ക് ആണ് ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുന്നത്. 18 വയസിൽ ഈ പദ്ധതിയിൽ അംഗമായി എങ്കിൽ അടയ്ക്കേണ്ട മാസ തുക 55 രൂപ മാത്രമാണ്. ഈ 55 രൂപ അടയ്ക്കുമ്പോൾ കേന്ദ്രസർക്കാരും ആ തുകയ്ക്ക് ആനുപാതികമായി 55 രൂപ അടയ്ക്കുന്ന ആളുടെ പേരിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയാണ് തുല്യത ഉറപ്പുവരുത്തി അറുപതാം വയസ്സു മുതൽ 3000 രൂപ പെൻഷൻ മാസം തോറും ലഭിക്കുന്നു.

അപേക്ഷകന് എന്തെങ്കിലുമൊക്കെ അവസ്ഥ വരുകയാണെങ്കിൽ അതായത് മരണം അങ്ങനെ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അവരുടെ പങ്കാളിക്ക് പെൻഷൻ തുക തുടർന്നും ലഭിക്കുന്നതാണ്. എന്തെങ്കിലും ഒരു സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ഈ തുക മാസാമാസം അടയ്ക്കാൻ പറ്റിയില്ല എങ്കിൽ, നിലവിൽ 10 വർഷത്തിന് അകം തന്നെ ഈ പദ്ധതിയിൽ നിന്നും പിൻവാങ്ങുകയാണ് എങ്കിൽ നിക്ഷേപിച്ച തുകയും അതിന്റെ പലിശയും മാത്രമേ ലഭിക്കുകയുള്ളൂ.

എന്നാൽ പത്തു വർഷത്തോളം നിക്ഷേപം ഉണ്ട് എങ്കിൽ നിക്ഷേപിച്ച തുകയുടെ പലിശ ഉൾപ്പെടെ നിക്ഷേപകന്റെ കൈകളിലേക്ക് എത്തിച്ചേരും. പദ്ധതി കാലാവധി പൂർത്തിയായി എങ്കിൽ നിക്ഷേപകനു 60 വയസ്സു മുതൽ 3000 രൂപ വീതം മാസം പെൻഷൻ ആയാണ് ലഭിക്കുക. ഈ പദ്ധതിയിലേക്ക് അംഗം ആകുവാനും കൂടുതൽ വിശദാംശങ്ങളുമായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ അന്വേഷിക്കാവുന്നതാണ്. കേരള സംസ്ഥാനത്തു നിന്നും ധാരാളം ആളുകൾ ഈ പദ്ധതിയുടെ ഭാഗമാകാനും അവർക്കെല്ലാം ഈ പദ്ധതിയുടെ അനുകൂല്യങ്ങൾ ലഭിക്കാനും വേണ്ടി ഈ ഇൻഫർമേഷൻ പരമാവധി എല്ലാവരിലേക്കും എത്തിക്കുക.