സാധാരണഗതിയിൽ നമുക്ക് ലഭിക്കാറുള്ളത് 1400 രൂപയുടെ പെൻഷനാണ് എന്നാൽ ഇനിമുതൽ പ്രതിമാസം 5000 രൂപ വരെ പെൻഷൻ കിട്ടുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്.
കേന്ദ്ര സർക്കാരിന്റെ സഹായത്തോടുകൂടി സംസ്ഥാന സർക്കാരാണ് ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നത്. ഏകദേശം 1400 രൂപയാണ് ഇപ്പോൾ ഓരോ വ്യക്തികൾക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തിൽ വളരെ ചെറിയ തുകയിൽ നിന്നും ഉയർന്നുവന്ന് ഏകദേശം 1400 രൂപ വരെ എത്തി നിൽക്കുന്നു. ഈ 1400 രൂപ കൊണ്ട് സാധാരണക്കാരായ ഒരു 60 വയസ്സ് കഴിഞ്ഞ വ്യക്തിക്ക് ഒന്നുംതന്നെ സാധിക്കാനില്ല. പ്രതിമാസം 5000 രൂപ വരെ നിങ്ങൾക്ക് നേടിയെടുക്കാൻ കഴിയുന്ന ഒരു പദ്ധതിയുണ്ട്. ഭൂരിഭാഗം ജനങ്ങൾക്കും ഈ ഒരു പദ്ധതിയെക്കുറിച്ച് അറിയുകയില്ല.
18 വയസ്സിനുശേഷം ഈ പദ്ധതിയിലേക്ക് അംഗം ആകാൻ സാധിക്കും. 60 വയസിനു ശേഷം മാത്രമായിരിക്കും നിങ്ങൾക്ക് തുക ലഭിച്ച് തുടങ്ങുക. 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ തുക കിട്ടുന്ന അഞ്ചു താരങ്ങളായി പെൻഷൻ രീതിയെ തരംതിരിക്കാൻ സാധിക്കും. 60 വയസിനു ശേഷം നിങ്ങൾക്ക് ആയിരം രൂപയാണ് പെൻഷൻ വേണ്ടത് എന്നുണ്ടെങ്കിൽ നിങ്ങൾ വെറും 42 രൂപ പ്രതിമാസം അടച്ചാൽ മതിയാകും. 5000 രൂപയാണ് നിങ്ങൾക്ക് പ്രതിമാസം പെൻഷനായി വേണ്ടത് എന്നുണ്ടെങ്കിൽ 210 രൂപ നിങ്ങൾ മാസം നിക്ഷേപിക്കേണ്ടതാണ്. അങ്ങനെ അടയ്ക്കുമ്പോൾ ഏകദേശം 50 ശതമാനം തുകയും പ്രതിമാസം 1000 രൂപയിൽ കവിയാതേ കേന്ദ്രസർക്കാർ നിങ്ങൾക്കുവേണ്ടി ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കുകയും ചെയ്യും. അങ്ങനെ വരുമ്പോൾ 60 വയസിനു ശേഷം പ്രതിമാസം 5000 രൂപ നിങ്ങൾക്ക് ലഭിക്കുന്നതാണ്.
39 വയസ്സുള്ള വ്യക്തിക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ സാധിക്കും. അദ്ദേഹം ഈ ഒരു പദ്ധതിയിലേക്ക് മാസം അടയ്ക്കേണ്ട തുക 249 രൂപയാണ്. അതായത് നിങ്ങളുടെ പ്രായത്തിനനുസരിച്ച് പ്രതിമാസം അടയ്ക്കേണ്ട തുകയിൽ മാറ്റം വരുന്നതാണ്. കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതി ആയതുകൊണ്ട് തന്നെ ഇതിന് ഇൻകംടാക്സിന്റെ ഒഴിവ് ലഭിക്കുന്നതാണ്. നിങ്ങളുടെ മൊബൈൽ നമ്പർ ആധാർ കാർഡ് പാസ്ബുക്കിന്റെ കോപ്പി ഉപയോഗിച്ച് നിങ്ങൾക്ക് ഏതെങ്കിലുമൊരു ബാങ്കിലോ പോസ്റ്റോഫീസ് മുഖേനയോ നിങ്ങൾക്ക് ഈ പദ്ധതിയിലേക്ക് ചേരുവാൻ സാധിക്കും.
എസ് ബി ഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയ്ക്ക് ഓൺലൈൻ ആയിട്ടും ഈ സേവനം ലഭ്യമാക്കുന്നുണ്ട്. സാധാരണക്കാരായ 60 വയസ്സ് കഴിഞ്ഞ വ്യക്തികൾക്ക് വളരെ ഉപകാരപ്രദമാകുന്ന ഒരു പദ്ധതി കൂടിയാണിത്. അടൽട്ട് പെൻഷൻ യോജന എന്നാണ് ഈ ഒരു പദ്ധതിയുടെ പേര്. ഏകദേശം അഞ്ചു വർഷം കൊണ്ട് രണ്ടു കോടിയിലധികം വ്യക്തികൾ ഈ പദ്ധതിയിലേക്ക് അംഗമാവുകയും പ്രതിവർഷം 11 ശതമാനമാണ് ഈ പദ്ധതിയുടെ വളർച്ചയായി കണക്കാക്കുന്നത്.