കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം അറിഞ്ഞിരിക്കുക. ജോലി സമയം നീട്ടിയിരിക്കുന്നു.

കേന്ദ്രം ഓരോ നിയമങ്ങളും ഭേദഗതി ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പൊതുജനങ്ങൾക്ക് എട്ടിന്റെ പണിയുമായി കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം നടപ്പിലാക്കുകയാണ്. ഈ ഒരു നിയമം നിലവിൽ വന്നാൽ ഇനി മുതൽ തൊഴിൽ സമയം 12 മണിക്കൂർ ആയിരിക്കും. അതായത് ഓരോ തൊഴിലാളികളും ഇനി മുതൽ 12 മണിക്കൂർ ജോലി ചെയ്യേണ്ടിവരും.

നിലവിൽ 8 മണിക്കൂർ 9 മണിക്കൂർ 10 മണിക്കൂർ വരെ ജോലി ചെയ്യുന്ന വ്യക്തികൾ ഉണ്ട്. പുതിയ നിയമം വരുക ആണെങ്കിൽ പുതിയ ഭേദഗതി അനുസരിച്ച് ഓരോ തൊഴിലാളിയും 12 മണിക്കൂർ ജോലി ചെയ്യണം. ജനുവരി മാസം കേന്ദ്രം പാർലമെന്റിൽ വെച്ച് നിയമം പാസാക്കാനാണ് ഒരുങ്ങുന്നത്. അതോടൊപ്പം പുതിയ ഭേദഗതി അനുസരിച്ച് കൊണ്ട് ആഴ്ചയിൽ 48 മണിക്കൂറിന് കൂടുതൽ ഒരു തൊഴിലാളിയെ കൊണ്ടു ജോലി ചെയ്യിക്കരുത് എന്ന് പുതിയ ഭേദഗതിയിൽ വ്യക്തമാക്കുന്നുണ്ട്.

കൂടുതൽ സമയം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അതിന് അനുസരിച്ചുള്ള ശമ്പളം കൂട്ടി നൽകണമെന്ന് പുതിയ ഭേദഗതിയിൽ സൂചിപ്പിക്കുന്നു. പൊതുജനങ്ങൾ ആയ നിങ്ങൾക്ക് ഇതിന് എതിരെയുള്ള അഭിപ്രായം സോഷ്യൽ മീഡിയ വാഴി പങ്കിടാനുള്ള സമയം 45 ദിവസം മാത്രമാണ്. ജനുവരി മാസം കേന്ദ്രം നിയമം കൊണ്ട് വരും. ഈ ഒരു നിയമം കൊണ്ട് വരാനുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്, ലോക്ക് ഡൗൺ സമയത്ത് നഷ്ടമായ തൊഴിൽ സമയം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്.

വൻകിട മുതലാളികൾക്ക് ലാഭം തന്നെയാണ് ഈ ഒരു നിയമം വഴി ഉണ്ടാവുക. എന്നാൽ സാധാരണക്കാരായ തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് ഇത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. ശമ്പളം കൂടുമെങ്കിലും അതിനോട് അനുസരിച്ച് ജോലി ചെയ്യുന്ന സമയവും കൂടുന്നതാണ്. ഈ ഒരു നിയമം നിലവിൽ വന്നാൽ സാധാരണക്കാരായ തൊഴിലാളികൾക്ക് വീടുമായി ചെലവഴിക്കാൻ ലഭിക്കുന്ന സമയം വളരെ കുറയുന്നതാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ വിലയേറിയ അഭിപ്രായം മറ്റ് സോഷ്യൽ മീഡിയാസ്‌ വഴി അറിയിക്കുക.