ഇന്ത്യ രാജ്യത്ത് സാമ്പത്തികമായ ഇടപാടുകൾ നടത്തുന്ന എല്ലാ പൗരന്മാരും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാനപ്പെട്ട നിയമ മാറ്റത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. നമ്മൾ പണം കടമായി കൊടുക്കാറുള്ളതാണ്. ഇത്തരം സാഹചര്യങ്ങളിൽ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ അറിഞ്ഞിരിക്കുക എന്നത് ഏതൊരു പൗരന്റെയും ബാധ്യതയാണ്.
ഇടപാടുകളുടെ ഭാഗമായി ഒറ്റദിവസം കൊണ്ട് രണ്ടു ലക്ഷമോ അതിലധികമോ തുക പണമായി കൈപ്പറ്റുന്നതും കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകൃത്യമാണ്. അനധികൃത പണമിടപാട് തടയുവാൻ വേണ്ടിയാണ് ആദായ നികുതി നിയമത്തിൽ ഇതുകൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉദാഹരണത്തിന് ഏതെങ്കിലും കടയിൽ നിന്ന് രണ്ട് ലക്ഷം രൂപ നൽകി ഒരു സാധനം വാങ്ങിയാൽ പുതിയ ചട്ടം അനുസരിച്ച് കടക്കാരൻ ഇതിന് ഫൈൻ നൽകേണ്ടിവരും. തുക ചെക്ക് ആയോ ഡ്രാഫ്റ്റ് ആയോ നൽകിയാൽ ഈ പ്രശ്നം ഉണ്ടാവുകയില്ല. നെറ്റ് ബാങ്കിംഗ്, ഐഎംപിഎസ്, യുപിഐ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ക്ലിയറിംഗ് സംവിധാനത്തിലൂടെ പണം കൈമാറിയാൽ പ്രശ്നം ഉണ്ടാവുകയില്ല.
ഇത്തരത്തിൽ നിയമം ലംഘിച്ച് ആരെങ്കിലും പണം കൈമാറിയാൽ സെക്ഷൻ 271 ഡിഎ അനുസരിച്ച് കൈമാറ്റം ചെയ്യപ്പെടുന്ന തുകയ്ക്ക് തുല്യമായ ഫൈനൽ നൽകേണ്ടിവരും. ഇത്തരത്തിൽ രണ്ടു ലക്ഷം രൂപയുടെ മുകളിൽ പണമായി നൽകുന്നത് പിടിക്കപ്പെട്ടാൽ വ്യക്തമായ കാരണവും വ്യക്തമായ തെളിവു ബോധ്യപ്പെടുത്തുവാൻ കഴിയുകയാണെങ്കിൽ നിങ്ങളൊരിക്കലും ഫൈൻ അടയ്ക്കേണ്ട ആവശ്യമില്ല.
സാമ്പത്തികമായ പണം കൊടുക്കൽ, പണം കൈമാറൽ, പണം വാങ്ങൽ, മറ്റു എഗ്രിമെന്റ് പ്രകാരമുള്ള പണം കൊടുക്കുന്നത് രണ്ടുലക്ഷം രൂപയുടെ മുകളിലാണെങ്കിൽ തീർച്ചയായും മുകളിൽ പറഞ്ഞിരിക്കുന്ന നെറ്റ് ബാങ്കിങ് സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് പണം കൈമാറാൻ ശ്രദ്ധിക്കുക. ഒരു കാരണവശാലും പണം നോട്ടായി കൈമാറാണ്ടിരിക്കുവാൻ ശ്രദ്ധിക്കുക.