ഗ്യാസ് ബുക്ക് ചെയ്യുന്ന വ്യക്തികൾക്ക് 50 രൂപ തിരികെ ലഭിക്കും. എങ്ങനെ ഈ ആനുകൂല്യം ലഭ്യമാകും എന്ന് നോക്കാം.

വീട്ടിൽ ഗ്യാസ് കണക്ഷൻ ഉള്ള മുഴുവൻ വ്യക്തികളും ഇക്കാര്യം അറിഞ്ഞിരിക്കുക. ഗ്യാസ് ബുക്ക് ചെയ്യുന്ന സമയത്ത് ബുക്കിംഗ് രീതിയിൽ ചെറിയ മാറ്റം കൊണ്ട് വന്നുകഴിഞ്ഞാൽ 50 രൂപ വരെ നിങ്ങൾക്ക് തിരികെ ലഭിക്കും.

ഗവൺമെന്റ് നൽകുന്ന പണം അല്ല ഇത്. ആമസോൺ ആണ് നിങ്ങൾക്ക് ഈ ഒരു ആനുകൂല്യം നൽകുന്നത്. ഡിസംബർ ഒന്നാം തീയതി വരെയാണ് ഈ അനുകൂല്യം നിങ്ങൾക്ക് ലഭിക്കുക. എങ്ങനെയാണ് ആമസോണിലൂടെ ഗ്യാസ് ബുക്ക് ചെയ്യുന്ന രീതി എന്നും ഇവിടെ പറയുന്നതാണ്.

ഏതൊരു വ്യക്തിക്കും മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്ന ഒരു അപ്ലിക്കേഷൻ ആണ് ആമസോൺ. ആമസോൺ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക. ഓപ്പൺ ചെയ്ത് കഴിഞ്ഞാൽ ഇടത് ഭാഗത്തായി മുകൾവശത്ത് മൂന് ഡോട്ട് കാണാൻ സാധിക്കും. അവിടെ ആമസോൺ പെയ് എന്ന ഓപ്ഷൻ കാണാൻ സാധിക്കും. അവിടെ ക്ലിക്ക് ചെയ്യുക.

തുടർന്ന് വരുന്ന സ്‌ക്രീനിൽ ഗ്യാസ് കണക്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം സ്‌ക്രീനിൽ ഓപ്പറേറ്റർ സെലക്ട് ചെയ്യുക. എച്പി, ഭാരത്, ഇന്ത്യൻ എന്ന മൂന് ഓപ്പറേറ്ററിൽ നിങ്ങളുടേത് ക്ലിക്ക് ചെയ്യുക.

ശേഷം നിങ്ങളുടെ ഗ്യാസ് ബുക്കുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ അല്ലെങ്കിൽ ഗ്യാസ് ഐഡി നൽകുക. തുടർന്ന് വരുന്ന സ്‌ക്രീനിൽ നിങ്ങളുടെ ഗ്യാസ് കണക്ഷൻ ബില്ല് കാണാവുന്നതാണ്. അവിടെ ബില്ല് പെയ് ചെയ്യുക. ഇവിടെ ബില്ല് പെയ് ചെയ്തതിന് ശേഷം മാത്രമായിരിക്കും നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുക. പരമാവധി മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് തുക കയറുന്നതാണ്. ഓർക്കുക, ഡിസംബർ ഒന്നാം തിയ്യതി ഈ ഓഫർ കഴിയുന്നതാണ്.