കേരളത്തിലെ 90% വിദ്യാർത്ഥികൾക്കും ലഭിക്കാൻ ഇരിക്കുന്ന ക്യാഷ് അവാർഡ് നഷ്ട്ടപ്പെടുത്താതെ ഇരിക്കുക. എങ്ങനെ അപേക്ഷിക്കാം എന്ന് നോക്കാം.

വിദ്യാർഥികൾക്ക് ലഭിക്കാനിരിക്കുന്ന ഗ്രാൻഡ് ആയ ക്യാഷ് അവാർഡിനെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. ഏതൊക്കെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം?

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ഉള്ള ആളുകളുടെ മക്കൾക്ക് ഇതിൽ അപേക്ഷ സമർപ്പിക്കാം. പ്രധാനപെട്ട യോഗ്യതകൾ എന്തൊക്ക എന്ന് നോക്കാം. 8, 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിൽ അപേക്ഷ കൊടുക്കാം. അതോടൊപ്പം പ്ലസ് വൺ, ബിഎ,  ബികോം, ബിഎസ്സി , എംസ്‌സി, എംകോം, ബിഎഡ്  എന്ന കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷ സമർപ്പിക്കാം. അതോടൊപ്പം പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഇതിൽ അപേക്ഷിക്കാവുന്നതാണ്.

ജനുവരി 15-ആം തിയ്യതി വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഈ ഒരു ക്യാഷ് അവാർഡുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പ്രൊഫഷണൽ കോഴ്സുകളുടെ വിവരങ്ങളും താഴെ നൽകുന്നതാണ്.

പ്ലസ് വൺ / ബി .കോം  / ബി .എ / ബി .എസ് .സി / എം എ /എം .കോം /(പാരലൽ സ്ഥാപനങ്ങളിൽ  പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല )എം .എസ് .ഡബ്ല്യൂ /എം .എസ് .സി /ബി .എഡ് /എഞ്ചിനീയറിംഗ് /എം.ബി.ബി.എസ് /ബി.ഡി.എസ് /ഫാ൦ .ഡി /ബി.എസ്. സി  നഴ്സിംഗ് / പ്രൊഫഷണൽ പി .ജി .കോഴ്‌സുകൾ പോളിടെക്‌നിക് ഡിപ്ലോമ /റ്റി .റ്റി .സി /ബി .ബി .എ /ഡിപ്ലോമ ഇൻ നഴ്സിംഗ് / പാരാമെഡിക്കൽ കോഴ്സ് /എം .സി .എ /എം .ബി എ /പി.ജി .ഡി.സി .എ /എഞ്ചിനീയറിംഗ്  (ലാറ്ററൽ എൻട്രി)

അഗ്രികൾച്ചറൽ /വെറ്റിനറി /ഹോമിയോ /ബി.ഫാ൦ /ആയുർവേദ ൦ /എൽ .എൽ .ബി (മൂന്ന് വർഷം ,അഞ്ചു  വർഷം ) ബി.ബി.എം / ഫിഷറീസ് /ബി. എസ് . എ / ബി.എൽ .എ  .എസ് /എച്ച് .ഡി .സി  ആൻറ്  ബി.എം /  ഹോട്ടൽ മാനേജ്‌മന്റ് / സി.എ  ഇന്റർമീഡിയേറ്റ കോഴ്സുകൾക്ക്  പഠിക്കുന്നവർക്ക്  15  മുതൽ  ഓൺലൈനായി അപേക്ഷിക്കാം. www.labourwelfarefund.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്.