രാജ്യത്ത് ബാങ്ക് അക്കൗണ്ട് സൗകര്യം ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇതിന് അനുസരിച്ച് എടിഎം കാർഡുകൾ ഉപയോഗിക്കുന്ന വ്യക്തികളുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്. ഡിജിറ്റൽ ഇന്ത്യ എന്ന ആശയം മുൻനിർത്തികൊണ്ട് നിലവിൽ കാർഡ്ലെസ്സ് എടിഎം കാർഡുകൾ ആണ് ജനങ്ങൾക്ക് നൽകിവരുന്നത്.
നിലവിൽ പുതിയ കാർഡുകളിൽ വന്ന ഒരു പ്രധാനപ്പെട്ട സവിശേഷത കോൺടാക്ട്ലെസ് പെയ്മെന്റ് ആണ്. പുതുതായി നൽകുന്ന കാർഡുകളിൽ വൈഫൈയുടെ സിഗ്നൽ പോലെ ഒരു എംബ്ലം കാണാൻ സാധിക്കും. ഇത്തരം കാർഡുകളിൽ ആണ് കോൺടാക്ട്ലെസ്സ് പെയ്മെന്റ് എന്ന സവിശേഷത ഉള്ളത്.
2000 രൂപയുടെ താഴെയുള്ള പണമിടപാട് ഇത് മുഖേന നടത്തുവാൻ സാധിക്കും. എന്താണ് കോണ്ടാക്റ്റ്ലെസ്സ് പെയ്മെന്റ് എന്ന് അറിയണോ? കോണ്ടാക്റ്റ്ലെസ്സ് പെയ്മെന്റ് മുഖേന എടിഎം ഉപയോഗിക്കുന്ന എടിഎം മെഷീനിൽ ഇടാതെ തന്നെ പണമിടപാട് നടത്താവുന്നതാണ്.
എൻഎഫ്സി എന്ന് സവിശേഷത കൊണ്ടാണ് ഇത്തരം
കോണ്ടാക്റ്റ്ലെസ്സ് കാർഡുകൾ ഉപയോഗിക്കാൻ സാധിക്കുന്നത്. കാർഡ് മെഷീൻ തമ്മിൽ കൃത്യമായ കോൺടാക്ട് വന്നാൽ മാത്രമേ ഇത്തരം കാർഡുകൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ആർഎഫ്ഐഡി കൃത്യമായ ഫ്രീക്വൻസിക്കുള്ളിൽ നിന്നാൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.
കോവിഡ് മഹാമാരി പടർന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം കാർഡുകൾ ഉപയോഗിച്ചുകൊണ്ട് മെഷീനിൽ തൊടാതെ തന്നെ പണമിടപാട് നടത്താവുന്നതാണ്. ഇത്തരം കാർഡുകളിൽ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ബാങ്ക് അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.