കാലിക്കറ്റ് എആർഒ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വന്നിരിക്കുകയാണ്. 8-ആം ക്ലാസ്സ്‌ മുതൽ യോഗ്യത. ഇപ്പോൾ തന്നെ അപേക്ഷ സമർപ്പിക്കൂ..

കാലിക്കറ്റ് എആർഒ റാലിയുടെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 2020 ഡിസംബർ 20 മുതൽ ഇതിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു. 2021 ഫെബ്രുവരി രണ്ടാം തിയ്യതി വരേയാണ് ഈ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷ നൽകുവാനുള്ള അവസാന തീയതി.

സംസ്ഥാനത്ത് കണ്ണൂർ വെച്ചാണ് റാലി നടത്തുവാൻ തീരുമാച്ചിരിക്കുന്നത്. ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ 2021 ഫെബ്രുവരി 26-ആം തിയ്യതി മുതൽ റാലി ആരംഭിക്കുന്നതാണ്. തുടർന്ന് മാർച്ച് ഏഴാം തിയ്യതി വരെ റാലി തുടരുന്നതുമാണ്.

സോൾജിയർ ജനറൽ ഡ്യൂട്ടി എന്ന തസ്തികയിലേക്ക് 1999 ഒക്ടോബർ 1-ആം തിയ്യതി മുതൽ 2003 ഏപ്രിൽ 3-ആം തിയ്യതിക്കുള്ളിൽ ജനിച്ച വ്യക്തികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. എസ്എസ്എൽസിയിൽ 45% മാർക്ക് ഉണ്ടായിരിക്കേണ്ടതാണ്.

സോൾജിയർ ടെക്നിക് എന്ന തസ്തികയിലേക്ക് 1997 ഒക്ടോബർ 1 മുതൽ 2003 ഏപ്രിൽ 1ന് ഉള്ളിൽ ജനിച്ചവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്ലസ് ടുവിൽ സയൻസ് പഠിച്ച വ്യക്തികൾ ആയിരിക്കണം. ഓരോ വിഷയത്തിന് 40% മാർക്കും മൊത്തം 50% മാർക്കും ഉണ്ടായിരിക്കണം.

നഴ്സിംഗ് അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് 1997 ഒക്ടോബർ 1 മുതൽ 2003 ഏപ്രിൽ 1ന് ഉള്ളിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവിൽ സയൻസ് പഠിച്ച വ്യക്തികൾ ആയിരിക്കണം. ഓരോ വിഷയത്തിന് 40% മാർക്കും മൊത്തം 50% മാർക്കും ഉണ്ടായിരിക്കണം.

എന്നിങ്ങനെ നിരവധി തസ്തികയിലേക്കാണ് റിക്രൂട്ട്മെന്റ് റാലി വിളിച്ചിരിക്കുന്നത്. വന്നിരിക്കുന്ന ഈ റാലി റിക്രൂട്ട്മെന്റിലേക്ക് ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടതിനാൽ താഴെ നൽകിയിരിക്കുന്ന ഈ വെബ്സൈറ്റിൽ കയറി കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും  കഴിയുന്നതാണ്.  https://joinindianarmy.nic.in/Authentication.aspx