സംരംഭകൻ ആകുവാൻ വേണ്ടി ആലോചിക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്ത് സംരംഭം ആരംഭിക്കണം എവിടെ ആരംഭിക്കണം എപ്പോൾ ആരംഭിക്കണം എന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി മുഴുവൻ സഹായവുമായി വ്യവസായവകുപ്പ് ഉദ്യോഗസ്ഥർ കാത്തിരിക്കുന്നുണ്ട് എന്ന് എത്രപേർക്കറിയാം. നമ്മൾ താമസിക്കുന്നത് പഞ്ചായത്തിൽ ആണെങ്കിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും, താമസിക്കുന്നത് മുൻസിപ്പൽ ഏരിയേയിൽ ആണെങ്കിൽ മുൻസിപ്പൽ ഓഫീസിലും, കോർപ്പറേഷൻ ഏരിയയിൽ താമസിക്കുന്നവർക്ക് കോർപ്പറേഷൻ ഓഫീസിലും പോയാൽ തിങ്കൾ ബുധൻ എന്ന ഈ ദിവസങ്ങളിൽ വ്യവസായ വകുപ്പിന്റെ വ്യവസായിൽ വികസന ഓഫീസർമാരെ കാണാൻ കഴിയും. ഇവരുടെ മുഖ്യ തൊഴിൽ എന്ന് പറയുന്നത് വ്യവസായികളെ ആകർഷിക്കുകയും വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അതിനാവശ്യമായ മാർഗനിർദേശം സംരംഭകർക്ക് പറഞ്ഞ് മനസ്സിലാക്കലുമാണ്.
നമ്മൾ ആരംഭിക്കേണ്ട ചെറുകിട സൂക്ഷ്മതല സംരംഭങ്ങളുടെ ഏകദേശ ചിത്രം മാത്രമാണ് നമുക്ക് ആവശ്യമായിട്ടുള്ളത്. ഈ അറിവുമായി വ്യവസായ വികസന ഓഫീസറുടെ മുന്നിലെത്തി നമ്മുടെ ആശയം പങ്കുവയ്ക്കുകയും ചെയ്ത് കഴിഞ്ഞാൽ ബാക്കി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഓഫീസർ വ്യക്തമാക്കി തരുന്നതാണ്. അതോടൊപ്പം നമ്മുടെ മൂലധനം എത്രയാണെന്ന് കൂടി അദ്ദേഹത്തെ അറിയിക്കേണ്ടതുണ്ട്. നമ്മൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ചെറുകിട വ്യവസായത്തിന്റെ മൊത്തം ചിലവ് കണക്കുകൂട്ടി നമ്മുടെ മൂലധനത്തിനനേക്കാൾ കൂടുതൽ നിൽക്കുന്ന ചെലവ് ബാങ്ക് വായ്പ്പയായി എടുത്തുതരാൻ അദ്ദേഹം സഹായിക്കുന്നതാണ്.
വ്യവസായ സംരംഭം ആരംഭിക്കുന്നതിനു വേണ്ടി മെഷീനുകൾ ആവശ്യമാണ്. മെഷീനുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ജിഎസ്ടി രജിസ്ട്രേഷൻ ഉള്ള വ്യവസായ സ്ഥാപനങ്ങളിൽ നിന്നു മാത്രമേ വാങ്ങുവാൻ പാടുള്ളൂ. ജിഎസ്ടി അടച്ചതിന്റെ ഇൻവോയ്സ് ഉണ്ടെങ്കിൽ മാത്രമേ വ്യവസായ വകുപ്പിൽ നിന്നും സബ്സിഡി ആനുകൂല്യങ്ങൾ ലഭ്യമാകുകയുള്ളൂ.
10 കോടി രൂപയ്ക്ക് താഴെ മൂലധനം നിക്ഷേപമുള്ള ചെറുകിട സൂക്ഷ്മതല ഇടത്തരം സംരംഭങ്ങൾക്ക് ഇനിമുതൽ ഫയർ ആൻഡ് സേഫ്റ്റി പോലെയുള്ള ലൈസൻസുകൾ ഇല്ലാതെതന്നെ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും. ഇതിനുവേണ്ടി വ്യവസായ വകുപ്പിന്റെ K-Swift എന്ന വെബ് പോർട്ടലിൽ കയറി ഡിക്ലറേഷൻ നൽകേണ്ടതാണ്. ഇത് കൃത്യമായി നൽകിക്കഴിഞ്ഞാൽ k-swift ൽ നിന്ന് സാക്ഷ്യപത്രം ലഭിക്കുന്നതാണ്. ഈ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ മൂന്നുവർഷക്കാലം മറ്റ് ലൈസൻസുകൾ ഇല്ലാതെതന്നെ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കും.