കേരളത്തിൽ ചുഴലിക്കാറ്റിന്റെ ശക്തി കുറയും. പക്ഷേ…..

ബുരേവി ചുഴലിക്കാറ്റ് മാന്നാർ കടലിനരുകിൽ തമിഴ്നാട് രാമപുരത്ത് അടുത്തുവെച്ച് തന്നെ ശക്തികുറഞ്ഞ ഒരു തീവ്ര ന്യൂനമർദ്ദമായി മാറും. രാമനാഥപുരത്തിനും തൂത്തുകുടിക്കും ഇടയിലുള്ള അതിതീവ്ര ന്യൂനമർദ്ദം തമിഴ്നാട് തീരത്ത് പ്രവേശിച്ചു. ഇത് രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റർ ദൂരത്തിലും പാമ്പനിൽ നിന്ന് 70 കിലോമീറ്റർ ദൂരത്തിലും ആണ്. കന്യാകുമാരിയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ ദൂരത്തിലാണ്.

നിലവിൽ അതിതീവ്ര ന്യൂനമർദ്ദത്തിന് പരമാവധി വേഗത മണിക്കൂറിൽ 55 കിലോമീറ്റർ മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 75 കിലോമീറ്റർ വരെയുമാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിലെ ഏറ്റവും പുതിയ വാർത്ത പ്രകാരം അതിതീവ്ര ന്യൂനമർദ്ദം തമിഴ്നാട്ടിലൂടെ സഞ്ചരിച്ച് കൂടുതൽ ദുർബലമായി ന്യൂനമർദ്ദം ആയി മാറി കൊണ്ടായിരിക്കും കേരളത്തിൽ പ്രവേശിക്കുക.

കേരളത്തിൽ പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിലോമീറ്റർ വേഗതയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ വടക്കുകിഴക്കൻ മേഖലയിലുള്ള ന്യൂനമർദ്ദം അറബിക്കടലിൽ എത്തും.

കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്ന റെഡ് ഓറഞ്ച് അലേർട്ടുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചിട്ടുണ്ട്.

തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം പാലക്കാട് തൃശൂർ മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മാറ്റി പ്രാപിച്ചവർ അതത് ഇടങ്ങളിൽ തന്നെ തുടരണമെന്ന് മന്ത്രി പറയുന്നു. അതിതീവ്ര ന്യൂനമർദ്ദം ന്യൂനമർദ്ദം ആയി മാറുകയും, റെഡ് അലേർട്ട് പ്രഖ്യാപിച്ച ഭാഗങ്ങളെല്ലാം യെല്ലോ അലേർട്ട് ആയി മാറുകയും ചെയ്ത സാഹചര്യത്തിലും മഴ പെയ്യാൻ ആയിട്ടുള്ള സാധ്യത കൂടുതലാണ്.മഴയുടെ തീവ്രതയോ ശക്തിയോ സംബന്ധിച്ച കാര്യത്തിൽ മുൻകൂട്ടി പ്രവചനം സാധ്യമല്ല എന്നും പറഞ്ഞു.