ബി പി എൽ കാർഡിന് അപേക്ഷിക്കാനായി നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഈ പുതിയ വിവരങ്ങൾ അറിയുക

നമുക്ക് എല്ലാവർക്കും അറിയാം റേഷൻ കാർഡ് അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ ബിപിഎൽ കാർഡ് ഉള്ളവർക്ക് മുൻഗണന എന്ന കാര്യം. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ആളുകൾക്ക്  ആണ് ബിപിഎൽ  കാർഡ്കൾക്ക്‌  അർഹത നൽകിയിരുന്നത്. ഇവരെ സമൂഹത്തിൻറെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനും കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും ആണ് മുൻഗണന വിഭാഗങ്ങൾ എന്ന കാറ്റഗറിയിൽ പെടുത്തിയിട്ടുള്ളത്. 

എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി പല സാഹചര്യങ്ങൾ കൊണ്ടും ബിപിഎൽ കാർഡിന് അർഹരായ പല ആളുകളും എപിഎൽ കാർഡുകൾക്ക് ഉടമകൾ ആയിട്ടുണ്ട്. രണ്ടാമത് റേഷൻ കാർഡുകൾക്ക് അപേക്ഷിച്ച് ഭൂരിഭാഗം ആളുകൾക്കും ലഭിച്ചത് എപിഎൽ കാർഡുകൾ ആയിരുന്നു. മാത്രമല്ല ഇപ്പോൾ ബിപിഎൽ കാർഡുകളിൽ അനർഹരായിട്ടുള്ള ആളുകളുടെ എണ്ണവും കൂടുതലാണ്. അതുപോലെതന്നെ എപിഎൽ കാർഡുകളുടെ ഉടമകളായ പല ആളുകളും ബിപിഎൽ കാർഡുകൾക്ക് അർഹരാണ്.   നമുക്കെല്ലാവർക്കും അറിയാം ബിപിഎൽ കാർഡ് ഉടമകളെ  സംബന്ധിച്ചിടത്തോളം  ആ കാറ്റഗറിയിൽ പെടുന്ന വിദ്യാർത്ഥികൾക്ക് നിരവധി പഠന സൗകര്യങ്ങളും,  മറ്റാനുകൂല്യങ്ങളും എല്ലാം ലഭ്യമാകുന്നുണ്ട്.

മാത്രമല്ല നിരവധി കേന്ദ്ര സംസ്ഥാന സർക്കാരിന്റെ  കീഴിലുള്ള ജോലികളിലേക്കും ബിപിഎൽ കാർഡ് ഉടമകൾക്കാണ്  മുൻഗണന നൽകുന്നത്. മാത്രമല്ല ഗവൺമെൻറ് സബ്സിഡികളും ഏറ്റവും കൂടുതൽ ലഭ്യമാകുന്നത് മുൻഗണന വിഭാഗമായ ബിപിഎൽ കാർഡുടമകൾക്ക് തന്നെയാണ്. നമുക്കെല്ലാവർക്കും അറിയാം ഇപ്പോൾ പുതുതായി  റേഷൻ കാർഡിനായി അപേക്ഷിക്കുന്ന ആളുകൾക്ക് ഒരു വെള്ള കാർഡ് ആണ് ലഭിക്കുന്നത് എന്ന്. നോൺ സബ്സിഡി കാറ്റഗറിയിൽ പെടുന്ന ഇത്തരം കാർഡുകൾ ഉപയോഗിച്ച് റേഷൻ വിഹിതങ്ങൾ കയ്പറ്റാൻ മാത്രമാണ് സാധിക്കുക. 

ഇങ്ങനെ റേഷൻ കാർഡിനായി പുതുതായി അപേക്ഷ സമർപ്പിക്കുന്ന  ആളുകൾക്കിടയിലും  ബിപിഎൽ കാർഡിന് അർഹരായ ആളുകളുണ്ട്. ഇത്തരത്തിൽ പുതിയ റേഷൻ കാർഡിനായി അപേക്ഷ സമർപ്പിച്ച ആളുകലൂടെയും, എപിഎൽ വിഭാഗത്തിൽ പെട്ട ബിപിഎൽ അർഹർ  ആയിട്ടുള്ള  ആളുകളുടെയും നിരവധി അപേക്ഷകളാണ് ദിവസംപ്രതി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് എത്തുന്നത്. ഇത്തരത്തിൽ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റപ്പെടുന്നത്തിനായി  ഒരു വെള്ളപേപ്പറിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുകയാണ് ചെയ്യേണ്ടത് എന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. 

ഇത്തരത്തിൽ ഇപ്പോൾ മുൻഗണനാ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ആളുകളുടെ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. മുൻഗണനേതര വിഭാഗങ്ങളിൽപ്പെടുന്ന മാരകരോഗങ്ങൾ മൂലം  ബുദ്ധിമുട്ടുന്ന ആളുകൾക്ക് മുൻഗണന വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടാതെ സംസ്ഥാന ഗവൺമെൻറിൻറെ ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ട ആളുകൾ,  വിധവകൾ, കിടപ്പുരോഗികൾ,  വാർധക്യസഹജമായ രോഗങ്ങൾ കൊണ്ട് വിഷമിക്കുന്ന ആളുകൾ,  എന്നിവർക്കും മുൻഗണന വിഭാഗത്തിനായി അപേക്ഷിക്കാൻ ആയി സാധിക്കുന്നതാണ്. ബന്ധപ്പെട്ട രേഖകളോടൊപ്പം മുൻഗണനാ വിഭാഗത്തിൽ പെടുന്നതിനായുള്ള ക്ലേശ രേഖകളും ഹാജരാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

ഓരോ സംസ്ഥാനത്തിനും മുൻഗണന വിഭാഗങ്ങൾക്ക് വേണ്ടിയുള്ള എണ്ണം കൃത്യമായി കേന്ദ്രസർക്കാർ വിഭജിച്ചു നൽകിയിട്ടുണ്ട്. അത്തരം മാനദണ്ഡങ്ങളനുസരിച്ച് ഓരോ സമയത്തും നിശ്ചിത എണ്ണം ആളുകളെ മാത്രമാണ് മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തുക. റേഷൻ പോർട്ടബിലിറ്റി പോലുള്ള സംവിധാനങ്ങൾ നടപ്പിലാക്കുന്ന ഈ ഒരു സമയത്ത് നിരവധി അനർഹരായ ആളുകളെ മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്താക്കുകയും, കൂടാതെ സ്വയം മുൻഗണന വിഭാഗങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെടുകയും  ചെയ്യുന്നുണ്ട്.

ഇത്തരത്തിൽ വരുന്ന വേക്കൻസികളിലേക്ക് അർഹരായ ആളുകളെ പരിഗണിക്കുന്നതായിരിക്കും. ഇത്തരത്തിൽ മുൻഗണന വിഭാഗത്തിലേക്ക് അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്നും മാനദണ്ഡങ്ങൾക്ക് അടിസ്ഥാനമാക്കി പട്ടിക തിരിച്ച് അവരിൽ നിന്നാണ് ആളുകളെ മുൻഗണന വിഭാഗത്തിൽ ചേർക്കുക. ഇത്തരത്തിൽ ഒരാളെ മുൻഗണനാ വിഭാഗങ്ങളിലേക്ക് പരിഗണിക്കുന്ന അതേസമയത്ത് മുൻഗണന വിഭാഗങ്ങളിൽ നിന്നുള്ള ഒരാൾ  മുൻഗണനേതര  വിഭാഗങ്ങളിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നുണ്ട് എന്ന കാര്യം പ്രത്യേകം മനസിലാക്കുക. 

20000 രൂപയിൽ താഴെ മാസ വരുമാനമുള്ള സാധാരണക്കാർക്ക്  ഇത്തരത്തിൽ മുൻഗണനാ വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ ആയി സാധിക്കുന്നതാണ്. സർക്കാർ,  അർദ്ധ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കും, നാലുചക്ര വാഹനങ്ങൾ ഉള്ളവർക്കും, സർവീസ് പെൻഷൻ കൈപ്പറ്റുന്നവർക്കും, എസി സൗകര്യങ്ങളോടുകൂടിയ വീടുകൾ ഉള്ളവർക്കും ഈയൊരു ആനുകൂല്യത്തിന് ആയി അപേക്ഷ സമർപ്പിക്കുവാൻ സാധിക്കില്ല. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ശ്രദ്ധിച്ചുകൊണ്ട് അർഹരായ ആളുകൾ ഈയൊരു ആനുകൂല്യത്തിന് അപേക്ഷ സമർപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക