ഇനിമുതൽ വാട്സാപ്പിലൂടെയും പാചകവാതകം ബുക്ക് ചെയ്യാൻ കഴിയും. എൽപിജി ഗ്യാസ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കുക.

എൽ പി ജി ഗ്യാസ് സിലിണ്ടറുകൾ ഇന്ന് ഓരോ വ്യക്തികളുടെയും നിത്യജീവിതത്തിൽ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. ഗ്യാസ് ബുക്ക് ചെയ്യുന്നതിനുവേണ്ടി ഇന്ന് ഓരോ വ്യക്തികളും ഉപയോഗിക്കുന്ന മാർഗം എന്ന് പറയുന്നത് മൊബൈൽ വഴി ഗ്യാസ് ഏജൻസി തന്നിരിക്കുന്ന കോൺടാക്ട് നമ്പറിൽ ബന്ധപ്പെടുക എന്നതാണ്.

തുടർന്ന് ഗ്യാസ് ബുക്ക് ചെയ്തതിനുശേഷം വീട്ടിൽ ഗ്യാസ് എത്തുമ്പോഴാണ് പണമടയ്ക്കാൻ കഴിയുക. എന്നാൽ ഇനി മുതൽ ഗ്യാസ് മൊബൈൽ ഫോൺ വഴി വിളിച്ചുകൊണ്ട് ബുക്ക് ചെയ്യേണ്ടതും ഗ്യാസ് കൊണ്ടുവരുന്ന വ്യക്തിയുടെ കയ്യിൽ പണം നൽകേണ്ടതും ഇല്ല.

നിങ്ങളുടെ മൊബൈലിലെ വാട്സാപ്പിലൂടെ തന്നെ എല്ലാ കാര്യങ്ങളും ചെയ്യാം. ഭാരത് ഗ്യാസ് എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കുന്ന വ്യക്തികൾക്ക് ആണ് ഈ സൗകര്യം ഉപയോഗിക്കാൻ കഴിയുന്നത്.

ഇനി മുതൽ ഗ്യാസ് ബുക്ക് ചെയ്യുവാൻ വേണ്ടി ഭാരത് ഗ്യാസ് ഏജൻസിയുടെ വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയച്ചാൽ മതിയാകും. അതോടൊപ്പം വാട്സാപ്പിലൂടെ തന്നെ ബില്ലും പെയ് ചെയ്യാൻ കഴിയും.

ഇതിനായി ആദ്യം ചെയ്യേണ്ടത് താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പർ നിങ്ങളുടെ മൊബൈൽ ഫോണിൽ സേവ് ചെയ്യുക.

Whatsapp no : +91 1800 22 4344

ഭാരത് ഗ്യാസിന്റെ വെരിഫൈഡ് വാട്സ്ആപ്പ് മൊബൈൽ നമ്പർ ആണിത്. ഈ നമ്പറിലേക്ക് ഹായ് എന്ന് പറഞ്ഞ് ഒരു മെസ്സേജ് അയക്കുക. മെസ്സേജ് അയച്ച നിമിഷം തന്നെ നിങ്ങൾക്ക് മറുപടിയായി ഒരു മെസേജ് ലഭിക്കുന്നതാണ്.

ഇതിന് റിപ്ലൈ ആയി ” 1″ എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഗ്യാസ് ബുക്ക് ആവുന്നതാണ്. ശേഷം റിപ്ലൈ വരുന്ന മെസ്സേജിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പെയ്മെന്റ് ചെയ്യാവുന്നതുമാണ്.

ഭാരത് ഗ്യാസ് ഏജൻസിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് കൊണ്ട് മാത്രമേ ഈ സംവിധാനം ഉപയോഗിക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ വാട്സാപ്പിൽ മെസ്സേജ് അയക്കുന്നതിന് മുന്നേ നിങ്ങളുടെ മൊബൈൽ നമ്പർ ഗ്യാസ് ബുക്കിംഗ് ഏജൻസിയിൽ രജിസ്റ്റർ ചെയ്തതാണോ എന്ന് ഉറപ്പുവരുത്തുക.