യാത്രാ ആവശ്യങ്ങൾക്കായി വാഹനങ്ങളെ ആശ്രയിക്കാത്തവരായി ആരും തന്നെ കാണുകയില്ല. സ്വന്തമായി ഒരു വാഹനം ഉണ്ടെങ്കിൽ ഇഷ്ടമുള്ള സമയത്ത് ഏതൊരു സ്ഥലത്തേക്ക് വേണമെങ്കിലും യാത്ര ചെയ്യാനുള്ള സൗകര്യം നമുക്ക് ലഭിക്കുന്നതായിരുക്കും.
അതുകൊണ്ടുതന്നെ സ്വന്തമായി ഒരു വാഹനം എന്നത് ഏതൊരാളുടെയും സ്വപ്നം തന്നെയാണ്. എന്നാൽ പലർക്കും ഇപ്പോഴും ഇതൊരു സ്വപ്നമായി തന്നെ ആയിരിക്കും ഉണ്ടാവുക. ഇതിന് പ്രധാന കാരണം പുതിയ ഒരു വാഹനം വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ല എന്നത് തന്നെയാണ്.
ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ആളുകൾക്ക് സ്വന്തമായി ഒരു വാഹനം വാങ്ങുന്നതിനുള്ള ഏക മാർഗ്ഗമെന്നത് സുരക്ഷിതമായ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ നിന്നും വാഹനവായ്പ എടുക്കുക എന്നത് തന്നെയാണ്. ഇപ്പോൾ ടൂവീലർ എടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടി ആകർഷകമായ ഒരു ലോൺ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് എസ് ബി ഐ ബാങ്ക്.
ഇരുചക്ര വാഹനങ്ങൾ എടുക്കാൻ ലോൺ ആവശ്യമുള്ള sbi ഉപയോക്താക്കൾക്ക് ഇനി മുതൽ ബാങ്കിൽ സന്ദർശിക്കാതെ തന്നെ yono വഴി വാഹനങ്ങൾ എടുക്കുന്നതിന് വേണ്ടിയുള്ള ഡിജിറ്റൽ ടൂവീലർ ലോണുകൾ ലഭ്യമാക്കുന്നതായിരിക്കും. 10.5 എന്ന പ്രതിവർഷ പലിശ നിരക്കിലായിരിക്കും ഈ ലോൺ ലഭ്യമാവുക. പരമാവധി നാല് വർഷമാണ് ലോൺ കാലാവധി എന്നത്.
മൂന്ന് ലക്ഷം രൂപ വരെയാണ് വായ്പാ തുകയായി ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 20000 രൂപയാണ് ഏറ്റവും കുറഞ്ഞ വായ്പ തുകയായി ലഭിക്കുന്നത്. വാഹനത്തിന്റെ ഓൺറോഡ് വിലയുടെ 85 ശതമാനം വരെയാണ് ഈ പദ്ധതിയിൽ നിന്നും വായ്പയായി ലഭിക്കുക.
എസ് ബി ഐ ഈസി റൈഡ് എന്ന പേരിലാണ് yono ആപ്പ് വഴി ഈ പുതിയ ലോൺ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഡീലറുടെ അക്കൗണ്ടിലേക്ക് ആയിരിക്കും ഈ തുക നേരിട്ട് ട്രാൻസ്ഫർ ചെയ്യുക. ഈ ലോണും ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി എസ് ബി ഐയുടെ കസ്റ്റമർ കെയറുമായോ അല്ലെങ്കിൽ നിങ്ങളുടെ സമീപത്തുള്ള എസ് ബി ഐ ബാങ്ക് ശാഖയുമായോ ബന്ധപ്പെടാവുന്നതാണ്.