ഭാവന തിരിച്ചു വരുന്നു. വീണ്ടും അഭിനയരംഗത്തേക്ക് ! കയ്യടിയോടെ ആരാധകർ..

ഏറെ നാളത്തെ ഇടവേളയ്‌ക്കു ശേഷം നടി ഭാവന അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. “ന്റിക്കാക്കക്കൊരു പ്രേമൻണ്ടാർന്ന്” എന്നാണ് ചിത്രത്തിൻറെ പേര്. ഷറഫുദ്ധീനും ഭാവനയും ആണ് മുഖ്യ കഥാപാത്രങ്ങൾ.

ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. സിനിമയിലെ മറ്റു താരങ്ങളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഥയ്ക്ക് ഭാവനയാണ് യോജ്യമെന്ന് ബോധ്യപ്പെട്ടതിനാലാണ് താരത്തെ കാസറ്റ് ചെയ്തത് എന്ന് സംവിധായകൻ അബ്ദുൽ മമ്മൂദ് അഷറഫ് പറഞ്ഞു.