മിനിസ്ക്രീൻ താരം മനോജിന്റെ ഇപ്പോഴത്തെ അവസ്ഥ യൂട്യൂബ് വീഡിയോയിൽ ആരാധകരോട് പങ്കുവെച്ച് താരം.

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താര ദമ്പതികളാണ് ബീന ആൻറിയും മനോജും. ഇരുവരും ഒന്നിച്ചുള്ള നിരവധി സീരിയലുകൾക്ക് ഒരുപാട് പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. വളരെ സന്തോഷത്തോടെ മുന്നോട്ടു പോയിരുന്ന ഇവരുടെ ജീവിതം ഇപ്പോൾ ചെറിയൊരു പ്രതിസന്ധി ഘട്ടത്തിലാണ്.

മനോജ് തന്റെ യൂട്യൂബ് ചാനലിലൂടെ കൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ഏവരെയും വിഷമിപിച്ചിരിക്കുന്നത്. മുഖം ഒരു സൈഡിലേക്ക് കോടി പോയ ബെൽ പൾസി എന്ന അവസ്ഥയിലൂടെ ആണ് ഇപ്പോൾ മനോജ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

‘വിധി അടിച്ചു ഷേപ്പ് മാറിയ എൻറെ മുഖം കണ്ടോ’  എന്ന പേരിട്ടു കൊണ്ടാണ് മനോജ് തന്റെ ഇപ്പോഴത്തെ അവസ്ഥ ആരാധകർക്ക് വേണ്ടി വീഡിയോ എടുത്ത് യൂട്യൂബിൽ ഇട്ടത്. നവംബർ 28നാണ് ഇതിൻറെ ആദ്യ ലക്ഷണങ്ങൾ മനോജിന് അനുഭവപ്പെടുന്നത്.

അന്ന് രാത്രി തന്റെ ചുണ്ടിന്റെ ഇടത് ഭാഗത്ത് എന്തോ തരിപ്പ് പോലെ തോന്നുന്നു എന്ന് മനോജ് ബീനയോട് പറഞ്ഞിരുന്നു. എന്നാൽ ഇരുവരും  അന്ന് അതത്ര കാര്യമാക്കിയില്ല. എന്നാൽ തൊട്ടടുത്ത ദിവസം കാര്യങ്ങൾ കൂടുതൽ ഗൗരവകരമായി മാറുകയാണുണ്ടായത്.

രാവിലെ പല്ലു തേച്ചപ്പോൾ വായിൽ കൊണ്ട വെള്ളം വായുടെ ഒരു സൈഡിലൂടെ ഒഴുകി പോകുന്നതായി മനോജിന്റെ ശ്രദ്ധയിൽപ്പെട്ടു അപ്പോഴാണ് മുഖത്തിന് ഒരു സൈഡ് കോഡി ഇരിക്കുന്നതായി മനോജ് ശ്രദ്ധിച്ചത്. കാര്യത്തിന്റെ ഗൗരവം മനസ്സിലായ മനോജ് ഉടൻതന്നെ ബീനയോട് വിവരം പറഞ്ഞു.

സ്ട്രോക്കിനെ ലക്ഷണമാണെന്ന് ഭയന്ന് ഇരുവരും ചേർന്ന് തൊട്ടടുത്തുള്ള ആശുപത്രി പോകാൻ ഒരുങ്ങുകയും ചെയ്തു. ഇതിനിടയ്ക്ക് ബീന ഡോക്ടറായ മനുവിനെ അച്ഛന്റെ അനിയനെ ഫോണിൽ വിളിച്ചു. വീഡിയോ കോളിലൂടെ മനുവിനെ മുഖം പരിശോധിച്ച അദ്ദേഹമാണ് പറഞ്ഞത് ഇത് ബെൽ പാൾസി എന്ന അവസ്ഥയാണെന്ന്.

തുടർന്ന് ഇവർ എറണാകുളത്തെ വൈറ്റിലയിലെ വെൽകെയർ ആശുപത്രിയിൽ എത്തുകയും ചികിത്സ നടത്തി മനുവിന്റെ കുഞ്ഞച്ചൻ പറഞ്ഞത് ശരിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു. ഇതിൽ ഭയപ്പെടേണ്ട കാര്യമൊന്നുമില്ലെന്നും ചികിത്സയിലൂടെ മാറ്റിയെടുക്കാൻ സാധിക്കുമെന്നും ഡോക്ടർമാർ മനോജിനോട് പറഞ്ഞു. ഫിസിയോതെറാപ്പി ലൂടെ മറ്റു ചികിത്സയിലൂടെയുമെല്ലാം പഴയ രീതിയിലേക്ക് മാറ്റാൻ തയ്യാറെടുക്കുകയാണ് മനോജ്.

മിനിസ്ക്രീൻ താരം മനോജിന്റെ ഇപ്പോഴത്തെ അവസ്ഥ ആരാധകരോട് യൂട്യൂബ് വീഡിയോയിൽ പങ്കുവെച്ച് താരം.