മലയാളത്തിലെ യുവ താരങ്ങൾക്കിടയിൽ ഒരുപാട് ആരാധകരുള്ള നടനാണ് ടോവിനോ. ടോവിനോയുടെ പുതിയ ചിത്രമായ മിന്നൽ മുരളിക്ക് വേണ്ടി സിനിമാ പ്രേമികൾ എല്ലാവരുംതന്നെ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഡിസംബർ 24 നാണ് ചിത്രം netflix ഇൽ റിലീസ് ചെയ്യുന്നത്.
മലയാളത്തിന് പുറമേ ഹിന്ദി, തമിഴ് തുടങ്ങി മറ്റ് ഭാഷകളിലും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട്. വലിയ രീതിയിലുള്ള പ്രമോഷൻ വർക്കുകളാണ് സിനിമയുടെ അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്നത്.
ടോവിനോയും, സംവിധായകൻ ബേസിൽ ജോസഫിന്റെയും സിനിമാ കരിയറിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയേക്കാവുന്ന ഒരു സിനിമ കൂടിയാണ് മിന്നൽ മുരളി. ഇപ്പോൾ ടോവിനോയെ കുറിച്ച് നടൻ ഭരത് പങ്കുവെച്ച് വെച്ച ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ടോവിനോയും, ഭരതും കൂതറ എന്ന ചിത്രത്തിൽ ഒരുമിച്ചായിരുന്നു അഭിനയിച്ചിരുന്നത്.
ഈ ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് പെട്രോൾ അടിക്കാൻ പോലും പൈസ ഇല്ലാതെ ബുദ്ധിമുട്ടിയ അവസ്ഥ ടോവിനോക്ക് ഉണ്ടായിരുന്നു എന്നാണ് ഭരത് പറഞ്ഞത്. “ആ പ്രതികൂലസാഹചര്യങ്ങളെ എല്ലാം മറികടന്ന് കൊണ്ടാണ് ഇന്ന് ടോവിനോ തന്റേതായ ഒരു സ്ഥാനം മലയാള സിനിമയിൽ ഉണ്ടാക്കിയെടുത്തത്.
യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ടോവിനോ ഇതുവരെ എത്തിയെങ്കിൽ അത് അവന്റെ കഷ്ടപ്പാടും, കഠിനമായ അധ്വാനവും കൊണ്ടാണ്. അതിന് അവനെ അഭിനന്ദിച്ചേ മതിയാകൂ..” എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ സുഹൃത്തിന്റെ വളർച്ചയിൽ ഭരത് സന്തോഷം പങ്കുവച്ചത്.
ദുൽഖർ സൽമാൻ നായകനായ കുറിപ്പിൽ ഭരത് ഒരു പ്രധാനവേഷം അവതരിപ്പിച്ചിരുന്നു. കൂതറയുടെ സംവിധായകനായ ശ്രീനാഥ് തന്നെയായിരുന്നു കുറുപ്പും സംവിധാനം ചെയ്തത്. കുറുപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ഭരതിന്റെ ഒരു ഇൻറർവ്യൂവിൽ ആണ് ടോവിനോയുടെ ഈ കഥ ഭരത് പങ്കുവെച്ചത്.
“പെട്രോൾ അടിക്കാൻ പോലും പൈസയില്ലാതെ കഷ്ടപ്പെട്ട ഒരു കാലം ഉണ്ടായിരുന്നു ടൊവിനോക്ക്” വൈറലായി ഭരതിന്റെ വാക്കുകൾ!!