എടിഎം ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ, ഇങ്ങനെ സംഭവിച്ചാൽ ബാങ്ക് നഷ്ടപരിഹാരം തരും. ഇക്കാര്യം അറിയാതെ പോകരുത്

ബാങ്കുകളുടെ എടിഎം സംവിധാനം ഉപയോഗിക്കുന്ന എല്ലാ വ്യക്തികളും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണ് ഇവിടെ പറയുന്നത്.

എടിഎം കാർഡ് ഉപയോഗിക്കാത്തവർ ഇന്നത്തെ കാലത്ത് വളരെ കുറവാണ്. ബാങ്കുകൾ നൽകുന്ന എടിഎം കാർഡ് സംവിധാനം പല ഘട്ടങ്ങളിലും നമുക്ക് ഉപകാരപ്പെട്ടിട്ടുള്ളതുമാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ എടിഎം കാർഡ് സംവിധാനം ഉപയോഗിക്കുന്നതിലൂടെ നമുക്ക് നഷ്ടവും വരാറുണ്ട്.
ഒരു ഉദാഹരണം പറഞ്ഞു കൊണ്ട് മനസ്സിലാക്കി തരാം.

നിങ്ങൾ ഒരു 5000 രൂപ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പിൻവലിക്കാൻ എടിഎം കൗണ്ടറിൽ പോകുന്നു. എടിഎം കൗണ്ടറിലെത്തി കാർഡ് മെഷീനിൽ ഇട്ടതിന് ശേഷം പണം പിൻവലിക്കുന്ന പ്രക്രിയ നടക്കുന്ന സമയത്ത് ബാങ്കിന്റെ സെർവർ ഡൗൺ ആവുകയോ, അല്ലെങ്കിൽ ട്രബിൾ ഇഷ്യൂ വരുകയോ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് ആവശ്യമുള്ള 5000 രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടമാകുകയും നിങ്ങൾക്ക് എടിഎമ്മിൽ നിന്ന് പണം ലഭിക്കാതെയും വരും. ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

രാജ്യത്തെ പല ആളുകളും ഇത്തരമൊരു സംഭവം നടന്നിട്ടുള്ളതാണ്. എന്നാൽ പല വ്യക്തികൾക്കും എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്, ഇത്തരമൊരു സംഭവം നിങ്ങൾക്ക് ഉണ്ടാവുകയാണെങ്കിൽ അതേ നിമിഷം തന്നെ നിങ്ങൾക്ക് എടിഎം കാർഡ് നൽകിയ ബാങ്കുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ നിങ്ങൾ ഏത് എടിഎം കൗണ്ടറിൽ ആണ് ഉള്ളതെങ്കിൽ ആ എടിഎം കൗണ്ടറിന്റെ ബാങ്കുമായി ബന്ധപ്പെടുകയോ ചെയ്യണം.

ഉദാഹരണത്തിന് ഫെഡറൽ ബാങ്കിന്റെ എടിഎം കാർഡ് എസ്ബിഐ എടിഎം കൗണ്ടറിൽ വെച്ച് ഉപയോഗിച്ചിട്ടാണ് പൈസ നഷ്ടപ്പെട്ടതെങ്കിൽ. ആദ്യം ചെയ്യേണ്ടത് ഫെഡറൽ ബാങ്കുമായി ബന്ധപ്പെടുക എന്നതാണ്. ഇത് ചെയ്യാൻ പറ്റാത്ത സാഹചര്യങ്ങളിൽ ഉടൻതന്നെ എസ്ബിഐ ബാങ്കിൽ പരാതി സമർപ്പിക്കുക. പരാതി സമർപ്പിച്ചതിന് ശേഷം 5 ദിവസത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ പണം തിരികെ ബാങ്ക് നിക്ഷേപിക്കണം എന്നാണ് നിയമം.

ബാങ്കിന് 5 ദിവസത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം തിരികെ നിക്ഷേപിക്കാൻ സാധിച്ചിട്ടില്ല എങ്കിൽ, അഞ്ച് ദിവസം കഴിഞ്ഞിട്ടുള്ള ഓരോ ദിവസത്തിനും ബാങ്ക് നിങ്ങൾക്ക് 100 രൂപ വീതം പിഴ നൽകുന്നതാണ്. ഈ കാര്യം നിങ്ങൾക്ക് ഉപകാരപ്പെടുകയാണെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കുക.