കേരളത്തിലെ വിവിധ പൊതുമേഖല സ്വകാര്യ മേഖലാ ബാങ്കുകളിൽ എൻആർഐ ഉൾപ്പെടെയുള്ള അക്കൗണ്ടുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് കോടാനുകോടി രൂപയാണ്. ഇതോടൊപ്പം കേരളത്തിൽ ആറ് ലക്ഷം പോസ്റ്റോഫീസ് അക്കൗണ്ടുകൾക്കും അവകാശികളില്ല എന്ന് കണ്ടെത്തിയിരിക്കുന്നു. 15 കോടിയോളം രൂപ വരുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്ലും കേരളത്തിൽ അവകാശികളില്ല.
ബാങ്കിൽ ഇരിക്കുന്ന തുക എടുക്കാതിരിക്കുകയും, പത്തുവർഷമായി അക്കൗണ്ടിൽ പണം ഇടുകയോ എടുക്കുകയോ ഇല്ലാതെ ചെയ്താൽ അക്കൗണ്ട് അവകാശികൾ ഇല്ലാത്ത അക്കൗണ്ടായി പരിഗണിക്കുന്നതാണ്. അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലേ പണം ബാങ്കുകൾക്ക് സ്വന്തമാക്കാൻ കഴിയുകയില്ല. ഓരോ വർഷവും ബാങ്കുകൾ ഈ തുക റിസർവ് ബാങ്കിന്റെ നിക്ഷേപ ബോധവൽക്കരണ ഫണ്ടിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യാറുള്ളത്.
നൂറ് കണക്കിന് കോടി രൂപയാണ് ഓരോ വർഷവും ബാങ്കുകൾ റിസർവ് ബാങ്കിന് നൽകുന്നത്. ഇതിനുദാഹരണമാണ് ഫെഡറൽ ബാങ്ക്. 2019 മാർച്ചിൽ 114 കോടി രൂപയാണ് ഈ ഫണ്ടിലേക്ക് നൽകിയത്. എന്നാൽ 2020 മാർച്ചിൽ 177 കോടി രൂപയായി വർദ്ധിച്ചു. 2018-ൽ ഇന്ത്യയിലെ എല്ലാ ബാങ്കുകളിലുമായി 14,578 കോടി രൂപ അവകാശികളില്ലാതെ കിടപ്പുണ്ടായിരുന്നു. ഈ വർഷം 21,000 കോടിയിലേറെ ആയിട്ടുണ്ടാകും.
2018ൽ ഏകദേശം 2100 കോടി രൂപയാണ് എസ്ബിഐ ബാങ്ക് ഈ ഫണ്ടിലേക്ക് അടച്ചത്. പോസ്റ്റോഫീസ് അക്കൗണ്ടുകളിൽ നിരവധി പദ്ധതികളിൽ ആയിട്ടാണ് പണം ഉള്ളത്. അവകാശികളില്ലാതെ ഈ അക്കൗണ്ടുകളിലെ തുക മുതിർന്ന പൗരന്മാർക്ക് പെൻഷനും മറ്റു ആനുകൂല്യങ്ങളും നൽകുന്നതിനുള്ള ക്ഷേമ ഫണ്ടിലേക്കാണ് പോകുന്നത്. ഓരോ വർഷവും നൂറുകണക്കിന് കോടിരൂപ കേരളത്തിൽനിന്ന് അവകാശികളില്ലാതെ നഷ്ടപ്പെടുന്നത് ഒഴിവാക്കുവാൻ എല്ലാ വ്യക്തികളും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
നിങ്ങടെ അക്കൗണ്ടുകൾക്കും നിക്ഷേപങ്ങൾക്കും നോമിനിയെ നിർദ്ദേശിക്കുക. നിങ്ങളുടെ ചെറുതും വലുതുമായ നിക്ഷേപങ്ങളെ പറ്റി വീട്ടുകാർക്ക് അറിവ് നൽകുക. ജീവിതപങ്കാളിക്കും മക്കൾക്കും അവകാശികൾക്കും ലഭിക്കാതെ ഓരോ വർഷവും കേരളത്തിൽനിന്ന് നൂറുകണക്കിന് കോടിരൂപ നിക്ഷേപകരുടെ അശ്രദ്ധമൂലം നഷ്ടപ്പെട്ട് പോകുന്നത് ഒഴിവാക്കുവാൻ പരമാവധി പേരിലേക്ക് ഈ അറിവ് എത്തിക്കുക.