ബാങ്ക് അക്കൗണ്ട് ഉള്ള വ്യക്തികൾ ഈ രണ്ടു കാര്യം ശ്രദ്ധിക്കുന്നത്. ഇല്ലാത്തപക്ഷം ഭാവിയിൽ വിഷമിക്കേണ്ടി വരും.

ബാങ്ക് അക്കൗണ്ട് ഉള്ള വ്യക്തികൾ പൂർണമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. നിങ്ങളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമാണിത്. ഇക്കാര്യങ്ങൾ നിങ്ങൾ ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് പലതരത്തിലുള്ള നഷ്ടങ്ങൾ സംഭവിച്ചേക്കാം. കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങൾ പ്രധാനമായും നിലവിൽ വിതരണം ചെയ്യുന്നത് ബാങ്ക് അക്കൗണ്ടുകൾ മുഖേനയാണ്. അതോടൊപ്പം പല തരത്തിലുള്ള സബ്സിഡികളും ബാങ്ക് അക്കൗണ്ട് വഴിയാണ് ലഭിക്കുന്നത്. ഇത്തരം ആനുകൂല്യങ്ങളാണ് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടപ്പെടാൻ പോകുന്നത്.

കേന്ദ്ര സർക്കാരിന്റെ പലവിധത്തിലുള്ള ആനുകൂല്യങ്ങളും നമ്മൾക്ക് ലഭിക്കുന്നത് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ്. മുൻകാലങ്ങളിൽ ഇത് നേരിട്ട് കയ്യിൽ എത്തുന്ന രീതിയിൽ ആയിരുന്നുവെങ്കിലും, ഇപ്പോൾ അതിനെല്ലാം മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണ്. ഇതിന് പ്രധാനമായ കാരണം ബാങ്കിൻ മേഖലകൾ കൂടുതൽ ഡിജിറ്റലാവാൻ വേണ്ടിയാണ്. കോവിഡ് സാഹചര്യത്തിൽ പല തരത്തിലുള്ള ആനുകൂല്യങ്ങളും, അതോടൊപ്പം ഗ്യാസ് സബ്സിഡി തുകയും ബാങ്ക് അക്കൗണ്ട് വഴി തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്ക് ഇനി മുതൽ ഇത്തരം ആനുകൂല്യങ്ങൾ നഷ്ടപ്പെടാനുള്ള സാഹചര്യമാണുള്ളത്. നമ്മുടെ ധനകാര്യ മന്ത്രിയായ നിർമല സീതാരാമൻ തന്നെയാണ് ഈ ഒരു കാര്യം ഔദ്യോഗികമായി ബാങ്കുകളെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ബാങ്കുകൾ ഇതിന് ആവശ്യമായ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. മാർച്ച് മാസം വരെയാണ് ഇക്കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള അവസാന തീയതിയായി ബാങ്കുകൾ നിർദേശിക്കുന്നത്.

ഇതിനുശേഷം ഇത്തരം കാലാവധി നീട്ടി കിട്ടാനുള്ള സാധ്യതകൾ വളരെയധികം കുറവാണ്. പുതുതായി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്ന വ്യക്തികൾക്ക് രൂപേ കാർഡ് നൽകുവാൻ ആണ് ഇപ്പോൾ സർക്കാർ നടപടികൾ ഏറ്റെടുത്തിരിക്കുന്നത്. ഇങ്ങനെ കൂടുതൽ വ്യക്തികളിലേക്ക് എത്തിക്കുന്നതിലൂടെ രൂപേ കാർഡ് ഒരു ബ്രാൻഡ് ആക്കി മാറ്റുവാൻ ആണ് സർക്കാർ ഉദ്ദേശം.

പാൻ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പാൻ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചട്ടില്ലായെങ്കിൽ ഭാവിയിൽ നിങ്ങൾക്ക് വളരെയധികം ദോഷം ചെയ്തേക്കാം. ഭാവിയിൽ നിങ്ങൾ വലിയൊരു തുക ബാങ്കിലൂടെ ഇടപാട് നടത്തുകയാണെങ്കിൽ പാൻ കാർഡ് ബന്ധിപ്പിച്ചതിന്റെ ഭാഗമായി വളരെയധികം നേട്ടങ്ങൾ ലഭിക്കുന്നതാണ്. സാധാരണക്കാർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന കാര്യങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രണ്ടു കാര്യങ്ങൾ പ്രത്യേകമായി മനസ്സിലാക്കിക്കൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുക.