ബാലഭാസ്കറിൻറെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണം സിബിഐക്ക് വിട്ടു

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിൻറെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണം സിബിഐക്ക് വിട്ടു. നിലവിൽ ഇപ്പോൾ കേരള പോലീസിലെ ക്രൈം ബ്രാഞ്ച് ആണ് ഈ കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം സിബിഐക്ക് വിട്ടു എന്ന വിവരം വ്യാഴാഴ്ച വൈകുന്നേരം ആണ് പുറത്തുവരുന്നത്. ഇതിനോടനുബന്ധിച്ച് ക്രൈം ബ്രാഞ്ചിൽ നിന്ന് സിബിഐ അന്വേഷണം ഏറ്റെടുത്തു. കേസിൽ സിബിഐ എഫ്ഐആർ ഇട്ടു.

ബാലഭാസ്കറിനെ അച്ഛൻ ഉണ്ണി തൻറെ മകൻറെ മരണത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതികളെ സംശയമുണ്ടെന്ന് പറഞ്ഞിരുന്നു. സംശയകരമായ ബാങ്ക് ഇടപെടലുകൾ ഉണ്ടായെന്നും അച്ഛൻ ആരോപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്. എന്നാൽ കേസെറ്റുടുക്കാനുള്ള സിബിഐ ഉത്തരവ് ഇപ്പോഴാണ് വന്നത്. സംസ്ഥാന സർക്കാരും സിബിഐ അന്വേഷണം വേണമെന്ന നിലപാടാണ് സ്വീകരിച്ചത്.

തൃശ്ശൂരിൽ നിന്ന് ബാലഭാസ്കറും കുടുംബവും തിരുവനന്തപുരത്തേക്ക് സഞ്ചരിച്ചിരുന്ന കാർ പള്ളിപ്പുറത്തിന് അടുത്ത് വെച്ച് ഒരു മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് ബാലഭാസ്കൻറെ മകൾ തേജസ്വിനിയും, ബാലഭാസ്കറും മരണപ്പെടുകയാണ് ഉണ്ടായത്. ബാലഭാസ്കർ ആണ് സംഭവസമയത്ത് കാറോടിച്ചിരുന്നത് എന്ന് ഡ്രൈവർ അർജുൻ മൊഴി നൽകിയിരുന്നു.

എന്നാൽ അതിന് വിരുദ്ധമായി അർജുനാണ് കാറോടിച്ചിരുന്നത് എന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ക്രൈംബ്രാഞ്ചിന് മുന്നാകെ മൊഴി നൽകി. ഏറ്റവുമൊടുവിൽ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകൾ അനുസരിച്ച്, ഡ്രൈവർ അർജുനാണ് വാഹനമോടിച്ചത് എന്നാണ് കണ്ടെത്തി. ഈ കണ്ടെത്തലിന് ആധാരം, സംഭവസ്ഥലത്തു നിന്ന് ലഭിച്ച തെളിവുകളും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ്.

ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകൾ അനുസരിച്ച് അമിതവേഗതയാണ് അപകടം ഉണ്ടാക്കിയത് എന്ന കണ്ടെത്തലിലാണ് എത്തിയത്. ഇതിനോട് ബാലഭാസ്കറിനെ കുടുംബം യോജിക്കാത്ത ഇരിക്കുകയും സിബിഐ അന്വേഷണത്തിന് സർക്കാരിനോട് ആവശ്യപ്പെടുകയുമാണ് ചെയ്തത്.

സംഭവം നടന്ന ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ അപകടത്തിൽ സ്വർണ്ണക്കടത്ത് ബന്ധമുള്ള ചിലർ ഇതിൽ ഉൾപ്പെട്ടെന്ന തരത്തിലുള്ള ദുരൂഹതകൾ ഉണ്ടായിരുന്നു. അതിലൂന്നിയാണ് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി സിബിഐ അന്വേഷണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാരിന് നിവേദനം നൽകിയത്.